
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2,6,9 വാർഡുകളിലെ ശുചിമുറികളും അപകടഭീഷണിയിൽ. കെട്ടിടത്തിന്റെ അടിഭാഗത്തെ കല്ലുകൾ ഇളകി എപ്പോൾ വേണമെങ്കിലും വീഴുമെന്ന അവസ്ഥയിലാണ്.
അടിയന്തര അറ്റകുറ്റപ്പണി എന്ന ബോർഡ് വച്ച് അടച്ചു പൂട്ടിയിട്ട് ഒരുമാസമായി. വർഷങ്ങൾക്കു മുൻപ് നിർമിച്ച അർധ ദീർഘ വൃത്താകൃതിയിൽ 3 നിലയിലുള്ള ശുചിമുറി കെട്ടിടം ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല പണിതിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ ഉൾഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തി മോടി പിടിപ്പിക്കുന്ന പണിയാണ് നടക്കുന്നത്.
വീഴാറായ സമുച്ചയത്തിന് എന്ത് അറ്റകുറ്റപ്പണിയാണ് നടത്തുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും ചോദിക്കുന്നു.
അടിത്തറ ഇളകിയ ശുചിമുറി സമുച്ചയം പൂർണമായും പൊളിച്ചു നീക്കി അടിയന്തരമായി പുതിയത് പണിയുകയുമാണു വേണ്ടതെന്നും വിദഗ്ധർ പറയുന്നു.മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യം പണിത മൂന്നു കെട്ടിടങ്ങളിലെ ‘സി’ കെട്ടിടത്തിലാണ് 2,6,9 വാർഡുകൾ പ്രവർത്തിക്കുന്നത്.
സി കെട്ടിടത്തിനോടു ചേർത്താണ് ശുചിമുറികൾ പണിതിരിക്കുന്നത്. ശുചിമുറിയിലെ വെള്ളം വലിച്ചെടുത്ത് പ്ലാസ്റ്ററിങ് മുഴുവനും കുതിർന്ന് എപ്പോൾ വേണമെങ്കിലും ഭിത്തികൾ ഇടിയാം.
പൈപ്പുകളിൽ ജലമൊഴുക്കിന് തടസ്സമുണ്ടാകുമ്പോൾ നന്നാക്കുന്നതിന് പലപ്പോഴായി തറയും ഭിത്തിയും തുരന്നിട്ടുണ്ട്. പണികൾക്കു ശേഷം കൃത്യമായി അടയ്ക്കാത്തതാണ് അടിത്തറയിലും ഭിത്തികളിലും വെള്ളമിറങ്ങി ബലക്ഷയമുണ്ടാകാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇരട്ടിയായി രോഗികളുടെ ദുരിതം 2,6,9 വാർഡുകളുടെ
ശുചിമുറികൾ അടച്ചതോടെ മറ്റു വാർഡുകളിലെ ശുചിമുറികളാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത്. വയ്യാത്ത രോഗികളുമായി മറ്റു വാർഡുകളിലെ ശുചിമുറികളിൽ പോയി തിരിച്ചെത്തുന്നത് വലിയ ദുരിതമാണ്. ഇതിന് ഉടൻ പരിഹാരമുണ്ടാകണമെന്ന് കൂട്ടിരിപ്പുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]