
തൃപ്രയാർ ∙ജംക്ഷനിലെ ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്ങുകൾ യാത്രയ്ക്ക് തടസ്സമാകുന്നു. റോഡിന്റെ ഓരങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് തിരക്കിനിടയിൽ അപകടഭീഷണിയാകുന്നു. ബസ് സ്റ്റാൻഡ് റോഡിന് സമീപം പാർക്കിങ് നിരോധിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി ഇരുചക്ര വാഹനങ്ങളും കാറുകളും പാർക്കിങ് തുടരുകയാണ്.
ഇത് മൂലം ബസ് കയറുന്നവരും കാൽനട യാത്രികരും ബുദ്ധിമുട്ടിലാണ്. പരാതി ഉയർന്നിട്ടും പാർക്കിങ് സ്ഥാനം മാറ്റാനായില്ല.
സമീപത്തെ കെട്ടിട
ഉടമ കോടതിയിൽനിന്ന് പാർക്കിങ് നിരോധന ഉത്തരവ് വർഷങ്ങൾക്ക് മുൻപ് നേടിയിട്ടും ഫലപ്രദമായില്ല.വാഹനങ്ങൾ പാർക്ക് ചെയ്യാൻ പൊതുവായ സ്ഥലം ഒരുക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. കിഴക്ക് ക്ഷേത്രം റോഡിലും ജംക്ഷന് തെക്കു ഭാഗത്തെ ബസ് സ്റ്റോപ്പിലുമാണ് കൂടുതലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
സ്റ്റാൻഡിന് സമീപം റോഡരികിൽ ജല ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി പൂർണമായി മൂടാത്തതിനാൽ യാത്രക്കാർ വീഴുന്നതും പതിവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]