
പെരുമ്പുഴ ∙ റാന്നി പഞ്ചായത്ത് ഓഫിസിനു മുന്നിൽ പുനലൂർ–മൂവാറ്റുപുഴ പാതയിലെ കൈവരിയിൽ പിടിച്ചു കയറുന്നവർ ജാഗ്രതൈ. കൈവരി ഒടിഞ്ഞ് പാതയിൽ വീണാൽ വാഹനം കയറിയിറങ്ങി അപകടം ഉറപ്പ്.
കൈവരി തകർന്നതാണു പൊല്ലാപ്പാകുന്നത്.ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ചാണു നടപ്പാതകളിൽ കൈവരികൾ സ്ഥാപിച്ചത്. അവയുടെ പണി തുടങ്ങിയപ്പോൾ തന്നെ തുരുമ്പിച്ച പൈപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു.
അതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ചകൾ. റാന്നി പഞ്ചായത്ത് ഓഫിസിനു മുന്നിലെ കൈവരിയുടെ 3 തൂണുകളും ഇളകി.
ചുവട് ദ്രവിച്ചു മുറിഞ്ഞു.
ഇതിൽ ബലത്തിൽ പിടിച്ചാൽ കൈവരി ഉൾപ്പെടെ പാതയിൽ വീഴും. ചാരി നിന്നാലും അപകടം ഉറപ്പ്.
പാതയിൽ വീഴുന്നവർ വശം ചേർന്നു വരുന്ന വാഹനങ്ങൾക്കു മുന്നിൽപെട്ട് പരുക്കേൽക്കാനും ഇടയുണ്ട്. ഇവിടെ മാത്രമല്ല ഇത്തരം ദുഃസ്ഥിതി.
പലയിടത്തും പൈപ്പുകൾ ദ്രവിച്ചു പോയിട്ടുണ്ട്. തൂണുകൾ ഇളകി നിൽക്കുന്നു.
പെയ്ന്റ് പൂശാത്തതു മൂലം തുടരെ പൈപ്പുകൾ തുരുമ്പിക്കുകയാണ്. കെഎസ്ടിപി അധികൃതർ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല.
5 വർഷം പരിപാലനം ഉറപ്പാക്കേണ്ടവരാണു കാഴ്ചക്കാരായിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]