ഹരിപ്പാട് ∙ നങ്ങ്യാർകുളങ്ങര ഗവ.യുപി സ്കൂളിനു മുന്നിൽ ഗേറ്റ് സ്ഥാപിക്കാത്തത് വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. പുതിയ കെട്ടിടം നിർമിച്ച് വിദ്യാർഥികളെ മാറ്റിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഗേറ്റ് സ്ഥാപിച്ചില്ല.
രമേശ് ചെന്നിത്തല എംഎൽഎയുടെ നിർദേശ പ്രകാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3 കോടിയും എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയും മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ദേശീയപാതയോട് ചേർന്നു നിൽക്കുന്ന സ്കൂളാണിത്.
സ്കൂളിനു മതിൽ നിർമിച്ചെങ്കിലും ഗേറ്റിന്റെ നിർമാണം അനിശ്ചിതമായി നീണ്ടു പോകുകയാണ്.
ഗേറ്റ് നിർമിക്കുമെന്നു നഗരസഭാ അധികൃതർ പറയുന്നുണ്ടെങ്കിലും ഇതു വരെ നടപടി സ്വീകരിച്ചിട്ടില്ല. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിർമിച്ചിരുന്ന സർവീസ് റോഡ് സ്കൂളിനു സമീപത്താണ്.
ഇപ്പോൾ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. അമിത വേഗത്തിലാണ് ഇതു വഴി വാഹനങ്ങൾ പോകുന്നത്.
സമീപം സ്കൂൾ ഉണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ ഇല്ലാത്തത് അപകട
ഭീഷണി വർധിപ്പിക്കുന്നു. സ്കൂളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് സർവീസ് റോഡിലേക്കാണ്.
രാവിലെയും വൈകിട്ടും അധ്യാപകരും രക്ഷിതാക്കളുമാണ് കുട്ടികളെ സുരക്ഷിതമായി റോഡ് മുറിച്ചു കടന്നു പോകുന്നതിന് സൗകര്യം ഒരുക്കുന്നത്. സ്കൂളിനു മുന്നിൽ വേഗം കുറയ്ക്കുന്നതിനുള്ള സംവിധാനമോ മുന്നറിയിപ്പ് ബോർഡോ സ്ഥാപിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]