
കോതനല്ലൂർ∙ കള്ളൻ കവർന്നെടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ഏജൻസിയിൽ അടയ്ക്കാൻ മകളുടെ സ്വർണക്കമ്മൽ പണയംവച്ച വിൽപനക്കാരിക്കു തുണയേകി ഒരു സുമനസ്സ്. 120 ടിക്കറ്റുകൾ മോഷണം പോയതിന്റെ സങ്കടത്തിൽ കഴിഞ്ഞിരുന്ന കോതനല്ലൂർ ചേരിചട്ടിയിൽ രാജി രാജുവിന് കുമാരനല്ലൂർ സ്വദേശിയും സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിൽ അംഗവുമായ കല്യാണിക്കൽ പോൾ മാത്യുവാണു 10,000 രൂപ കൈമാറിയത്.
രാജിയുടെ ദുരിതകഥ ‘മനോരമ’യിലൂടെ അറിഞ്ഞാണു പോൾ ഇടപെട്ടത്.
5–ാം ക്ലാസിൽ പഠിക്കുന്ന മകൾ ലക്ഷ്മിയുടെ കമ്മൽ പണയംവച്ചാണു ലോട്ടറി ടിക്കറ്റിന്റെ പണം രാജി ഏജൻസിയിൽ അടച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമാനൂർ പേരൂർക്കവലയിൽനിന്ന് ഒരു യുവാവ് രാജിയുടെ 50 രൂപ വീതം വിലവരുന്ന 120 ‘ധനലക്ഷ്മി’ ലോട്ടറി ടിക്കറ്റുകൾ കവർന്നത്.
ഫലം വന്നപ്പോൾ, കവർന്ന ടിക്കറ്റുകളിൽ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനവും ഉണ്ടായിരുന്നു.
കേസിൽ ഏറ്റുമാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാജിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
രാജിയുടെ ഭർത്താവ് രാജുവും ലോട്ടറി വിൽപനക്കാരനാണ്. ലക്ഷ്മിയെ കൂടാതെ ദമ്പതികൾക്കു 2 മക്കൾ കൂടിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]