
ബഹ്റൈൻ കേരള സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2023 മഹാരുചിമേളയിൽ ബഹ്റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ ) ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി. ബഹ്റൈനിൽ നിരവധി സംഘടനകൾ ഉൾപ്പെടെ 26 ഓളം സ്റ്റാളുകളാണ് മഹാ രുചിയിൽ പങ്കെടുത്തത്. ഇതിൽ നിന്നും ഏറ്റവും ആകർഷകമായ സ്റ്റോളായി ബഹ്റൈൻ ഫുഡ് ലൗവേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന ടിവി സിനിമാ ഫെയിം കലാകാരന്മാരായ രാജ് കലേഷും മാത്തുക്കുട്ടിയും ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്. ബഹ്റൈൻ കേരള സമാജത്തിന്റെ അമരക്കാരൻ പി വി രാധാകൃഷ്ണപിള്ളയിൽ നിന്നും ബഹറിൻ ഫുഡ് ലൗവേഴ്സ് പ്രതിനിധികൾ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളും ശ്രാവണം ഓണാഘോഷ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]