
ന്യൂഡൽഹി∙ വിവാദമായ സേവിങ്സ് അക്കൗണ്ട് മിനിമം ബാലൻസ് നിബന്ധനയിൽ നയം മാറ്റി ഐസിഐസിഐ ബാങ്ക്. മെട്രോ/നഗര മേഖലകളിലെ അക്കൗണ്ടുകളിൽ പ്രതിമാസ മിനിമം ബാലൻസ് ശരാശരി 10,000 രൂപയെന്നതാണു കഴിഞ്ഞ ദിവസം 50,000 രൂപയാക്കി ഉയർത്തിയത്.
ഇത് ഇന്നലെ 15,000 രൂപയായി കുറച്ചു.
സെമി അർബൻ ശാഖകളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് 5,000 രൂപയിൽ നിന്ന് 25,000 രൂപയാക്കിയത് 7,500 രൂപയാക്കി കുറച്ചു.
റൂറൽ ബ്രാഞ്ചുകളിലേത് 2,500 രൂപയായിരുന്നത് 10,000 രൂപയാക്കാനായിരുന്നു തീരുമാനം. ഇത് 2,500 രൂപയായി നിലനിർത്തി.
മിനിമം ബാലൻസ് കുത്തനെ ഉയർത്തിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മിനിമം ബാലൻസ് നിബന്ധന എസ്ബിഐ 2020ൽ ഒഴിവാക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]