കൊടുങ്ങല്ലൂർ ∙ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിനു വഴിപാട് ലഭിച്ച കുരുമുളക് 29.64 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. കോട്ടപ്പുറം ചന്തയിലെ വ്യാപാരിയായ കല്ലിക്കാട്ട് ബോസ് ആണ് 5200 കിലോഗ്രാം കുരുമുളക് ലേലത്തിൽ എടുത്തത്.
ഭരണി ഉത്സവത്തിനു എത്തുന്ന ഭക്തർ ക്ഷേത്രത്തിലേക്കു കുരുമുളക് വഴിപാട് ആയി സമർപ്പിക്കുന്നത് പതിവാണ്. ഭക്തർ കുരുമുളക് പൊതിയാക്കി ക്ഷേത്രത്തിലേക്ക് എറിയുകയാണ് ചെയ്യുന്നത്.
ഭരണി ഉത്സവം കഴിയുന്നതോടെ ശേഖരിക്കുന്ന വഴിപാട് പൊതികൾ ക്ഷേത്രം ജീവനക്കാർ പൊളിച്ചു കുരുമുളകും മറ്റു ധാന്യങ്ങളും വേർതിരിക്കും.
ക്ഷേത്രത്തിലേക്കു ഒരു വർഷത്തേക്ക് ആവശ്യമുള്ള കുരുമുളക് മാറ്റിവയ്ക്കും. ബാക്കിയുള്ള കുരുമുളക് ലേലം ചെയ്യുകയാണ് പതിവ്.
കുരുമുളക് ലേലത്തിന് ഏറെ വ്യാപാരികൾ എത്താറുണ്ട്. ഇക്കുറി രണ്ടു വ്യാപാരികളാണ് ലേലത്തിൽ പങ്കെടുത്തത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]