
കുമരകം ∙ അട്ടിപ്പീടിക റോഡും ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡും ചേരുന്ന സ്ഥലം കുളമായി.
ഇരു റോഡുകളും തമ്മിലുള്ള നിരപ്പ് വ്യത്യാസം ചെറുവാഹനങ്ങളുടെ അടിവശം നിലത്തിടിക്കാനും കാരണമാകുന്നു. കുമരകം റോഡിലെ കോണത്താറ്റ് പാലം പണിയെത്തുടർന്ന് വാഹനങ്ങൾ കടത്തിവിടുന്നത് ഗവ. ആശുപത്രി – ഗവ.
ഹയർ സെക്കൻഡറി സ്കൂൾ റോഡിലൂടെയാണ്. ഇതിനായി ഗവ. ഹയർ സെക്കൻഡറി ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു.
ഭാരവാഹനങ്ങൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. വാഹനങ്ങൾ അധികം ഓടുന്നതിനാൽ കോൺക്രീറ്റ് പല ഭാഗത്തും തകർന്നിരുന്നു.
ഇതിന്റെ കൂടെയാണ് ഇപ്പോൾ 2 റോഡുകൾ തമ്മിൽ ചേരുന്ന ഭാഗം കുളമായത്.
മഴ പെയ്ത് കുഴിയിൽ വെള്ളം കെട്ടിനിൽക്കുകയാണ്. കുഴി ഭാഗത്തും റോഡിന്റെ മറ്റു ഭാഗങ്ങളിലും പല തവണ പാറക്കഷണങ്ങൾ ഇട്ട് നികത്തിയെങ്കിലും നിരന്തരം വാഹനങ്ങൾ ഓടുന്നതിനാൽ കുഴി അടയ്ക്കുന്നത് ഏറെ ദിവസം നീണ്ടു നിൽക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തതോടെ റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടുകയും ചെയ്തു. റോഡുകൾ തമ്മിൽ ചേരുന്ന ഭാഗത്തെ കുഴി നികത്തിയില്ലെങ്കിൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു പ്രധാന റോഡായ അട്ടിപ്പീടിക റോഡിലേക്കു കയറാൻ കഴിയാതെ വരും. അട്ടിപ്പീടിക റോഡിന്റെ ചന്തക്കവല ഭാഗത്തെ വെള്ളക്കെട്ട് കാൽനടക്കാർക്കും പ്രശ്നമാകുന്നു.
റോഡിന്റെ കിഴക്ക് ഭാഗത്താണു കൂടുതൽ വെള്ളക്കെട്ട്. ഇവിടെ നിന്ന് ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]