മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് റെക്കോർഡ് ഉയരത്തിൽ. ഒരുഘട്ടത്തിൽ 12 ശതമാനത്തോളം കുതിച്ച് പുത്തനുയരമായ 2,800 രൂപയിലെത്തിയ ഓഹരിവില, ഇപ്പോൾ (രാവിലെ 11.50) വ്യാപാരം ചെയ്യുന്നത് 11% നേട്ടവുമായി 2,785 രൂപയിൽ.
കമ്പനിയുടെ വിപണിമൂല്യം 1.12 ലക്ഷം കോടി രൂപയെന്ന സർവകാല ഉയരവും തൊട്ടു. കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ വിപണിമൂല്യത്തിൽ ഒന്നാംസ്ഥാനത്താണ് മുത്തൂറ്റ് ഫിനാൻസ്.
വിപണിമൂല്യം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട
ഏക കേരളക്കമ്പനിയും മുത്തൂറ്റ് ഫിനാൻസ് ആണ്. രണ്ടാംസ്ഥാനത്തുള്ള ഫാക്ടിന് വിപണിമൂല്യം 63,083 കോടി രൂപ.
കല്യാൺ ജ്വല്ലേഴ്സ് 54,066 കോടി രൂപ, ഫെഡറൽ ബാങ്ക് 48,131 കോടി രൂപ, കൊച്ചിൻ ഷിപ്പ്യാർഡ് 43,600 കോടി രൂപ എന്നിവയാണ് നിലവില ഓഹരിവില പ്രകാരം വിപണിമൂല്യത്തിൽ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 53 ശതമാനം നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയാണ് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിവില 32 ശതമാനവും ഒരാഴ്ചയ്ക്കിടെ 6 ശതമാനവും ഉയർന്നു.
കഴിഞ്ഞ നവംബർ 14ന് 52-ആഴ്ചത്തെ താഴ്ചയായ 1,756 രൂപയിലായിരുന്ന ഓഹരിയാണ് ഈ വർഷം റെക്കോർഡ് ഉയരത്തിലെത്തിയത്.
ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ലാഭത്തിലും വരുമാനത്തിലും വായ്പാ ആസ്തിയിലും ഉൾപ്പെടെ മികച്ച വളർച്ച കൈവരിച്ച കരുത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരികളുടെ മുന്നേറ്റം. ∙ റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലി മുത്തൂറ്റ് ഫിനാൻസിന്റെ റേറ്റിങ് ‘ഈക്വൽ വെയിറ്റിൽ’ നിന്ന് ‘ഓവർവെയിറ്റ്’ ആയി ഉയർത്തിയതും ഓഹരികളുടെ ലക്ഷ്യവില നേരത്തേ നിശ്ചയിച്ച 2,880 രൂപയിൽ നിന്ന് 2,920 രൂപയായി കൂട്ടിയതും ഓഹരികൾക്ക് ഇന്ന് ആവേശമായി.
∙ മറ്റൊരു റേറ്റിങ് ഏജൻസിയായ ജെഫറീസ് 2,660 രൂപയിൽ നിന്ന് 2,950 രൂപയായും ലക്ഷ്യവില ഉയർത്തി. കമ്പനിയുടെ ജൂൺപാദ വളർച്ചാക്കണക്ക് സംബന്ധിച്ച വിശദാംശങ്ങൾ
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]