ഏനാത്ത് ∙ നാടൻ പച്ചക്കറി വിഭവങ്ങൾക്ക് വില ഉയർന്നു നിൽക്കുമ്പോൾ വിഭവങ്ങൾ കുറവെന്ന് കർഷകർ. ശക്തമായ മഴയും കാട്ടുപന്നി ശല്യവും കൃഷിക്ക് പ്രതിസന്ധിയായി.
ശക്തമായ മഴ നീണ്ടു നിൽക്കുന്നതിനാൽ ഓണക്കാലക്കൃഷി പാകമാക്കാൻ കഴിയാത്ത അവസ്ഥയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ മിക്ക പച്ചക്കറി ഇനങ്ങൾക്കും വിളവും ഗുണമേന്മയുമില്ലെന്ന് കർഷകർ പറഞ്ഞു. വൽ, പയർ, പടവലം എന്നിവ കൃഷിയിടത്തിലെ വെളളക്കെട്ടു കാരണം നശിച്ചിട്ടുണ്ട്.
100 രൂപയാണ് ഒരു കിലോ നടൻ പാവയ്ക്കയുടെ വില. എന്നാൽ വിപണിയിൽ വരവ് കുറവാണ്.
പയറിന് 60 മുതൽ 80 രൂപ വരെ വിലയുണ്ട്.
പടവലം കൃഷിയും മഴയിൽ നശിച്ചു. വിപണിയിൽ വരവ് കുറവായതിനാൽ വില ഉയർന്നു നിൽക്കുകയാണ്.
പച്ചക്കറി കടകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഒരു കിലോ പടവലത്തിന് 70 രൂപ വിലയുണ്ട്. നാടന് പ്രിയവും വലയുമുണ്ട്.
മഴ കാരണം പടവലം കൃഷി പാകമാക്കാൻ പ്രയാസം നേരിടുകയാണ് കർഷകർ. കാട്ടു പന്നിശല്യം കാരണം സ്വാശ്രയ കർഷക വിപണിയിലടക്കം പരമ്പരാഗത കാർഷിക വിഭവങ്ങളുടെ വരവു കുറഞ്ഞു. ഒരു കിലോ ചേനയ്ക്ക് 65 രൂപ വിലയുണ്ട്.
എന്നാൽ പന്നിശല്യം കാരണം വീട്ടു പറമ്പിലടക്കം കൃഷിയില്ല. നാടൻ ചേമ്പിനും മറുനാടനും 80 രൂപയ്ക്കു മുകളിലാണ് വില.
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഏത്തക്കുല വില ഉയർന്നു നിൽക്കുകയാണ്.
ശക്തമായ മഴയിൽ വാഴക്കൃഷിക്ക് നാശം നേരിട്ടത് കർഷകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. നാടൻ ഏത്തക്കുലയ്ക്ക് 60 മുതൽ 80 രൂപ വരെ വിലയ്ക്കാണ് സ്വാശ്രയ കർഷക വിപണികൾ ലേലം ഉറപ്പിച്ച് വിൽപന.
ഏത്തപ്പഴത്തിന് 90 രൂപ വരെ വിലയുണ്ട്. ഓണമെത്തുമ്പോൾ നാടനു പ്രിയവും വിലയും ഉയരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കാര്യമായി വിഭവമില്ലാത്തതിനാൽ കർഷകർ നിരാശയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]