
തിരുവല്ല ∙ നഗരസഭയിലെ ഇലക്ട്രോണിക് മാലിന്യ (ഇ മാലിന്യം) ശേഖരണത്തിനു വൻ പ്രതികരണം. ശേഖരണം തുടങ്ങി 4 ദിവസത്തിനുള്ളിൽ 3 ടണ്ണോളം മാലിന്യം ശേഖരിച്ചു.
നൂറോളം റഫ്രിജറേറ്ററുകൾ, 15 വാഷിങ് മെഷീനുകൾ, 2 എയർ കണ്ടീഷനറുകൾ, 5 ടിവികൾ, മൊബൈൽ ചാർജറുകൾ, പഴയ മൊബൈലുകൾ കേബിളുകൾ, മൈക്രോവേവ് അവ്നുകൾ, ഇൻഡക്ഷൻ ടോപ്പുകൾ, ഇലക്ട്രിക് കളിപ്പാട്ടങ്ങൾ, തുടങ്ങിയ ഉപയോഗശൂന്യമായ സാധനങ്ങളാണു വീടുകളിൽ നിന്നു വില നൽകി ഹരിത കർമ്മസേന ശേഖരിക്കുന്നത്.
പുതിയ കാലത്തെ ഉപകരണങ്ങൾക്കു വഴിമാറിയ ഡിവിഡി പ്ലെയറുകൾ, വിസിപി, ടേപ്പ് റെക്കോർഡർ തുടങ്ങിയവയും വീടുകളിൽ നിന്നു വിട്ടൊഴിയുന്നവയുടെ കൂട്ടത്തിലുണ്ട്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ വീടുകളിൽ വെറുതെയിരിക്കുന്നത് എപ്പോഴും അപകടകരമാണ്. അന്തരീക്ഷത്തിൽ താപനില കൂടുന്നതനുസരിച്ച് ഇവയിലുണ്ടാകാവുന്ന മാറ്റങ്ങൾ ചെറിയ കുട്ടികൾക്ക് ഉൾപ്പെടെ ദോഷകരമാണെന്ന കണ്ടെത്തലിലാണു സർക്കാർ നഗരസഭകളിൽ നിന്ന് ഇ മാലിന്യ ശേഖരണം ഊർജിതമാക്കാൻ തീരുമാനിച്ചത്.
വീടുകളിൽ നിന്നുള്ള ഇ മാലിന്യശേഖരണം നാളെ അവസാനിക്കും.
നാളെ രാവിലെ മുതൽ നഗരസഭയുടെ ആർആർഎഫിൽ എത്തിച്ചും ഇവ വിലയ്ക്കു നൽകാവുന്നതാണ്. നഗരസഭയിലെ അംഗീകൃത ഏജൻസിയായ ക്രിസ് ഗ്ലോബലാണ് ഇ മാലിന്യ. ശേഖരണം നടത്തുന്നത്.
ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്കു കൈമാറും. ക്ലീൻ കേരള കമ്പനി ഇവ പുന ചംക്രമണത്തിനായി കൊണ്ടു പോകും.
ഇലക്ട്രോണിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതു തടയുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഒരു കിലോയ്ക്ക് പഴയ റഫ്രിജറേറ്ററിനു 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും നൽകും. എൽസിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീൻ- 16, ഫ്രണ്ട് ലോഡ്- 9, സീലിങ് ഫാൻ- 41, മൊബൈൽ ഫോൺ- 115, സ്വിച്ച് ബോർഡ്-17, എയർ കണ്ടീഷനർ- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ.
ഇത്തരത്തിൽ 43 ഇനങ്ങൾ ആണു ശേഖരിക്കുക.
ഇതിനു പുറമേയുള്ളവ പലവക വിഭാഗത്തിൽപ്പെടുത്തി നിശ്ചിത തുക നൽകും. ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്കു കൈമാറും.
ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നതിനുള്ള തുക ഹരിതകർമസേനയ്ക്കു നൽകും. ക്ലീൻ കേരള കമ്പനിയാണ് ഇ-മാലിന്യങ്ങൾ പുനഃചംക്രമണത്തിനായി കൊണ്ടു പോകുന്നത്.
നിരക്കുകൾ ഇങ്ങനെ
▶ പഴയ റഫ്രിജറേറ്ററിനു കിലോയ്ക്ക് 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും
▶ എൽസിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീൻ- 16, ഫ്രണ്ട് ലോഡ്- 9, സീലിങ് ഫാൻ- 41
▶ മൊബൈൽ ഫോൺ- 115, സ്വിച്ച് ബോർഡ്-17, എയർ കണ്ടീഷനർ- 58
▶ ഇത്തരം 43 ഇനങ്ങൾ ആണു ശേഖരിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]