
തിരുവനന്തപുരം ∙ കേരഫെഡ് ‘കേര’ വെളിച്ചെണ്ണയുടെ വില കുറച്ചു. ഒരു ലീറ്റർ പാക്കറ്റിന്റെ വില 529 രൂപയിൽ നിന്ന് 479 രൂപയായും അര ലീറ്റർ പാക്കറ്റിന്റെ വില 265 രൂപയിൽ നിന്ന് 240 രൂപയായും കുറച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്താകെ വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു. പൊതു വിപണിയിൽ വെളിച്ചെണ്ണ വില ഉയരുന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രിയുടെയും കൃഷി മന്ത്രിയുടെയും അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു.
യോഗത്തിൽ പൊതു വിപണിയിൽ വെളിച്ചെണ്ണയുടെ വില കുറയ്ക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് സിവിൽ സപ്ലൈസ് മന്ത്രി കേരാഫെഡിനോട് നിർദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേരഫെഡ് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ ഭരണസമിതി യോഗം വിളിച്ചു ചേർത്ത് വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ തീരുമാനമെടുത്തത്. നാളികേരത്തിന്റെയും കൊപ്രയുടെയും വില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയപ്പോഴാണ് കേരാഫെഡ് വെളിച്ചെണ്ണയുടെ വില വർധിപ്പിച്ചത്.
വെളിച്ചെണ്ണയുടെ വിലയിൽ ഇപ്പോൾ ഉണ്ടായ കുറവ് ഓണവിപണിയിൽ കേര വെളിച്ചെണ്ണയുടെ വിൽപനയിൽ വലിയ വർധനവ് ഉണ്ടാകുമെന്നു വിലയിരുത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]