വാൽപാറ ∙ പാൽ വാങ്ങാൻ തൊട്ടടുത്ത വീട്ടിൽ പോയ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ വന്യമൃഗത്തെ പിടിക്കാനും അതിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും വനം വകുപ്പ് വേവർലി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ 8 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചതായി വാൽപാറ റേഞ്ച് ഓഫിസർ സുരേഷ് കൃഷ്ണ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണു വേവർലി എസ്റ്റേറ്റിലെ തൊഴിലാളി അസം സ്വദേശി സാരബദ് അലിയുടെ മകൻ വന്യ മൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
എന്നാൽ, ഇതുവരെ ഏതു മൃഗമാണു കൊലപ്പെടുത്തിയതെന്നു വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല .ഇതിനിടെ തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം വനം വകുപ്പ് കൂടു സ്ഥാപിച്ചു മൃഗത്തെ പിടികൂടുന്നതിന്റെ ഭാഗമായാണു തൊഴിലാളികളുടെ ലയങ്ങളുടെ പരിസരങ്ങളിലും തേയിലത്തോട്ടങ്ങളിലും ക്യാമറ സ്ഥാപിച്ചു വനം വകുപ്പ് നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, ഇന്നലെ രാത്രി നല്ലമുടി എസ്റ്റേറ്റിലെത്തിയ ഒരു കൂട്ടം കാട്ടാനകൾ ഇവിടത്തെ എസ്റ്റേറ്റ് വക ഡിസ്പെൻസറിയും മസ്റ്റർ റോൾ കെട്ടിടവും തകർത്തു.
ഇതറിഞ്ഞ തൊഴിലാളികൾ പന്തം കത്തിച്ചും പടക്കം പൊട്ടിച്ചും രണ്ടു മണിക്കൂർ ശ്രമിച്ച ശേഷമാണു കാട്ടാനകൾ കാടുകയറിയത്. വാൽപാറ തോട്ടം മേഖലയെങ്ങും വന്യമൃഗങ്ങൾ കയ്യടക്കിയതോടെ തൊഴിലാളികൾ കനത്ത ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്നു തൊഴിലാളികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]