ഇരിങ്ങാലക്കുട∙ സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കിനിടയിൽ തെറ്റായ ദിശയിൽ വന്ന സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ് ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന മഹാദേവ ബസിലെ ഡ്രൈവറായ കാഞ്ഞിരത്തിങ്കൽ വീട്ടിൽ സലസ്റ്റിനെ (33) ആണ് തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത് നോട്ടിസ് നൽകിയത്. ബസ് കോടതിയിൽ ഹാജരാക്കും.
രാവിലെ പത്തോടെ ക്രൈസ്റ്റ് കോളജ് ജംക്ഷനിലാണ് അപകടം.
കൊറ്റനെല്ലൂർ സ്വദേശിയായ യുവാവ് ബൈക്കിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ തൃശൂർ ഭാഗത്ത് നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടതുഭാഗത്ത് നിരയായി കിടന്ന വാഹനങ്ങളെ മറികടന്ന് വലത് വശത്തു കൂടി കയറി വന്നാണ് ബസ് ബൈക്കിൽ ഇടിച്ചത്. നാട്ടുകാർ ബസ് തടഞ്ഞു.
സലസ്റ്റിൻ അടിപിടി, സ്പിരിറ്റ് കടത്ത്, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ജീവനക്കാരായി വയ്ക്കുന്ന ബസ് ഉടമകൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]