
കണ്ണൂർ∙ ‘അമീഗോ’യെ കാണാതായിട്ട് ഇന്നേക്ക് 10 ദിവസമായി. കാണാതായത് മുതൽ സങ്കടത്തിലാണ് മെഹ്റിനും ജബീനയും.
പേരെടുത്ത് വിളിച്ചാൽ ഓടിയെത്തും, മറുപടി പറയും, തലയാട്ടും, ശബ്ദമുണ്ടാക്കും. വീട്ടുകാരുടെ അരുമായിരുന്ന അമീഗോയെ ഇക്കഴിഞ്ഞ 4ന് വൈകിട്ടു 3 മുതലാണ് വീട്ടിൽനിന്നു കാണാതായത്.
ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിലുള്ള തത്തയായ അമീഗോയെ ഒരു വർഷം മുൻപ് കുഞ്ഞായിരിക്കെയാണ് പാലക്കാടുനിന്നു വാങ്ങിയത്. 40,000 രൂപയായിരുന്നു വില.
കണ്ണൂർ തെക്കിബസാറിലെ ‘മസ്കാനിൽ’ മെഹ്റിനും ഉമ്മ ജബീനയും ഓമനിച്ച് വളർത്തുകയായിരുന്നു അമിഗോയെ.
സുഹൃത്ത് എന്ന അർഥത്തിലുള്ള സ്പാനിഷ് പേര് തത്തയ്ക്ക് നൽകിയത് മെഹ്റിന്റെ പിതാവ് ഫവാസാണ്. ഡ്രൈ ഫ്രൂട്സും സൺഫ്ലവർ വിത്തുകളും മാത്രമാണ് ഭക്ഷണം.
കുളിപ്പിച്ച് വീട്ടുമുറ്റത്ത് കൂട്ടിൽ വച്ചപ്പോൾ കൂടുമറിഞ്ഞ് വാതിലിലൂടെ പറന്ന് പോകുകയായിരുന്നു. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ മെഹ്റിന്റെ സഹോദരൻ നൂമേർ ഫവാസ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. നൂമേറിന്റെ ഫോൺ നമ്പർ: 88913 99189.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]