ന്യൂഡൽഹി ∙ ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലായി (സിസ്റ്റംസ്) ഡോ.സക്കീർ ടി.തോമസ് നിയമിതനായി.
ഇന്ത്യൻ റവന്യു സർവീസിന്റെ 1989 ബാച്ചിൽനിന്നുള്ള ഡോ.സക്കീർ നിലവിൽ കേരളത്തിലെ ആദായ നികുതി അന്വേഷണ വിഭാഗം പ്രിൻസിപ്പൽ ഡയറക്ടറാണ്.
ബൗദ്ധിക സ്വത്തവകാശ മേഖലയിലും പ്രാവീണ്യമുള്ള ഡോ.സക്കീർ, കോപ്പിറൈറ്റ് റജിസ്ട്രാർ, ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിന്റെ ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി പദ്ധതിയുടെ ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
പാലാ കിഴക്കേക്കര താഴത്ത് പരേതനായ ടി.എസ്. തോമസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: മീതു. മക്കൾ: ടോം, വിൻസെന്റ്.
English Summary: Dr. Zakir T. Thomas appointed as Director General Income Tax Department
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]