
നീർവാരം∙ ജില്ലയിലെ വനാതിർത്തിയോടു ചേർന്ന പാടശേഖരങ്ങളിൽ നെൽക്കൃഷിക്കായി വയൽ ഒരുക്കുന്നതിനൊപ്പം കാവൽമാടങ്ങളും നിർമിക്കുന്ന തിരക്കിൽ നെൽക്കർഷകർ. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലാണ് കുറഞ്ഞ സ്ഥലത്ത് മാത്രം നെൽക്കൃഷി ഇറക്കുന്ന കർഷകർ പോലും വയലിന്റെ നടുവിലും വശങ്ങളിലുമായി മാടങ്ങൾ നിർമിക്കുന്നത്. മുൻവർഷങ്ങളിൽ നെല്ല് കൊയ്യാൻ പാകമാകുമ്പോഴായിരുന്ന കാവൽമാടങ്ങൾ ഒരുക്കിയിരുന്നത്.
എന്നാൽ കഴിഞ്ഞ 5 വർഷമായി വനാതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള കർഷകർക്കു പോലും കാവൽമാടം നിർമിച്ച് വയലിൽ വിത്ത് പാകുന്ന സമയം മുതൽ വിളവെടുപ്പ് കഴിയും വരെ രാവും പകലും ഉറക്കമൊഴിച്ച് കാവലിരുന്നാലേ നെല്ല് കൊയ്തെടുക്കാൻ പറ്റു എന്ന അവസ്ഥയാണ്.
3 മാസത്തോളം കാവലിരിക്കേണ്ടതിനാൽ പല കർഷകരും വൻതുക മടക്കി നല്ല രീതിയിൽ തന്നെയാണ് മാടങ്ങൾ ഒരുക്കുന്നത്.
മാടങ്ങൾ നിർമിക്കുന്നതിനായി കമുക് തടികളാണു കൂടുതലും ഉപയോഗിക്കുന്നത്. ചുരുക്കം ചില കർഷകർ തൂണുകൾക്കും മറ്റുമായി ജിഐ പൈപ്പുകളും ഉപയോഗിക്കുന്നുണ്ട്.
അടുത്തടുത്ത് കാവൽമാടങ്ങൾ നിർമിക്കുന്നതിനാൽ കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ എളുപ്പത്തിൽ തുരത്താൻ കഴിയുമെന്ന് കർഷകർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]