
സീതത്തോട് ∙ മഴ കനത്തതോടെ പമ്പാ അണക്കെട്ടിലേക്കു വെള്ളം പമ്പ് ചെയ്യുന്നതു തൽക്കാലം നിർത്തിവച്ചതോടെ കൊച്ചുപമ്പ തടയണ കവിഞ്ഞു വെള്ളം പുറത്തേക്കൊഴുകി തുടങ്ങി. മഴ കുറഞ്ഞ ശേഷമേ വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ പുനരാരംഭിക്കുകയുള്ളൂ.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജല സംഭരണികളിൽ ഒന്നായ പമ്പ അണക്കെട്ടിന്റെ അടിവാരത്തിലാണു കൊച്ചുപമ്പ തടയണ.
വേനൽകാലത്തു തടയണയിൽ സംഭരിക്കുന്ന വെള്ളം കൂറ്റൻ മോട്ടറുകളുടെ സഹായത്തോടെ പമ്പ അണക്കെട്ടിലേക്കു പമ്പ് ചെയ്യുകയാണ് പതിവ്.മഴക്കാലം ശക്തമാകുന്നതിനൊപ്പം പമ്പ അണക്കെട്ടിലെ ജല നിരപ്പ് ഉയർന്ന് ഷട്ടറുകൾ തുറന്ന് വിടേണ്ട
സാഹചര്യം എത്താറാകുമ്പോഴാണു കൊച്ചുപമ്പ തടയണയിൽ നിന്നും വെള്ളം പമ്പ് ചെയ്തു കയറ്റുന്ന ജോലികൾ നിർത്തിവയ്ക്കുന്നത്.
അണക്കെട്ട് തുറന്ന് വിടേണ്ടി വന്നാൽ പമ്പ് ചെയ്തു കയറ്റിയ വെള്ളവും പാഴായി പോകുന്ന സ്ഥിതിയാകും. വൈദ്യുതി ചാർജ് അടക്കമുള്ള ചെലവുകൾ വഴി വൻ സാമ്പത്തിക നഷ്ടവും സംഭവിക്കും.അത് ഒഴിവാക്കുന്നതിനാണ് മഴ കുറയും വരെ പമ്പിങ് നിർത്തിവയ്ക്കാനുള്ള കാരണമെന്നു പറയുന്നു.
കൊച്ചുപമ്പ തടയണ വഴി പുറത്തേക്കു ഒഴുകുന്ന വെള്ളം പമ്പ ത്രിവേണിയിൽ എത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]