സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊല്ലം ∙ തപാൽ വകുപ്പ് 6 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സ്റ്റാംപുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ദീൻദയാൽ സ്പർശ് യോജന സ്കോളർഷിപ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള തപാൽ സർക്കിളിലെ 40 വിദ്യാർഥികൾക്ക് 6000 രൂപ വീതം സ്കോളർഷിപ് നൽകും.
അവസാന പരീക്ഷയിൽ 60 ശതമാനം മാർക്ക് (പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾക്ക് 5 ശതമാനം ഇളവ്) നേടിയതും കൂടാതെ കേരള തപാൽ സർക്കിളിലെ ഏതെങ്കിലും ഫിലാറ്റിലി ബ്യൂറോയിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ടുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ക്വിസ്, ഫിലാറ്റലി പ്രോജക്ട് എന്നിങ്ങനെ 2 ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിന്റെ ആദ്യഘട്ട
ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റർ ഓഫിസേഴ്സ്, കൊല്ലം ഡിവിഷൻ, കൊല്ലം 691001 ൽ 30ന് അകം റജിസ്റ്റേഡ് തപാൽ സ്പീഡ് പോസ്റ്റിൽ സമർപ്പിക്കണം. 6282085504, 9602219122.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടി സോറി ട്രെയിനിങ്(പ്ലസ്ടു) പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്(എസ്എസ്എൽസി) എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് വനിതകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ പഠനകേന്ദ്രങ്ങൾ ലഭ്യമാണ്. ഒാരോ ബാച്ചിലും 30 വിദ്യാർഥികൾക്കാണ് അവസരം.
അവസാന തീയതി 20. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെൽട്രോൺ നോളജ് സെന്റർ സന്ദർശിക്കുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യുക.
9072592416.
ക്വിസ് മത്സരം 16ന്
കൊല്ലം ∙ കെപിസിസി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് ജില്ലാതല മത്സരം 16നു രാവിലെ 10നു കൊല്ലം ഡിസിസി ഓഫിസിലെ എ.എ.റഹിം സ്മാരക ഹാളിൽ നടക്കും. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
57 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. 9447717668.
സീറ്റ് ഒഴിവ്
കൊല്ലം ∙ അയത്തിൽ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംസിഎ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കു ഇന്നും 18നും19 നും സ്പോട്ട് അഡ്മിഷൻ നടക്കും.
എൻട്രൻസ് എഴുതാത്തവർക്കും പങ്കെടുക്കാം. 9447958333.
വാക് ഇൻ ഇന്റർവ്യൂ
കൊല്ലം ∙ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് പ്രോജക്ടിൽ മോണിറ്ററിങ് ആൻഡ് ഇവാലുവേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്.
കൊല്ലം സ്വദേശികൾക്ക് മുൻഗണന. 18ന് രാവിലെ 10ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പുമായി ഓഫിസിൽ എത്തണം.
വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എആർ സൂപ്പർ മാർക്കറ്റിന് സമീപം, മേടയിൽമുക്ക്, രാമൻകുളങ്ങര, കൊല്ലം. 0474 2796606, 7012071617.
അസിസ്റ്റന്റ് പ്രഫസർ നിയമനം
കൊല്ലം ∙ കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) തസ്തികയിൽ ഒഴിവ്.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 രാവിലെ 10ന് എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. www.ceknpy.ac.in 0476-2665935,2666160.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]