
പത്തനംതിട്ട ∙ പ്രമാടം–പാറക്കടവ് ഭാഗത്തൂടെ നഗരത്തിലെ ഗവ.ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നവർ ആശുപത്രിയുടെ ബോർഡ് കണ്ട് ‘അന്തംവിട്ട്’ നിൽക്കേണ്ട
അവസ്ഥയാണ്. ഇവിടെ വച്ചിരിക്കുന്ന ആശുപത്രിയുടെ ബോർഡ് തലകീഴായിട്ട് കിടക്കുന്നതിനാൽ ആളുകൾക്ക് വായിക്കാൻ പറ്റാത്ത അവസ്ഥയാണ്.
നിത്യേന ഒട്ടേറെ ആളുകളാണ് വാഹനങ്ങളിലും കാൽനടയായും ഇതുവഴി ആശുപത്രിയിലേക്ക് എത്തുന്നത്. ബോർഡ് വായിക്കാൻ സാധിക്കാതെ ആളുകൾ നട്ടം തിരിയുകയാണ്.
മാസങ്ങൾക്ക് മുൻപ് ബോർഡിൽ വാഹനം ഇടിച്ച് കേടുപാട് സംഭവിച്ചിരുന്നതാണ്. തലകീഴായി വച്ചിട്ടുള്ള ബോർഡ് ആളുകൾക്ക് ഉപകാര പ്രദമായി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]