
പത്തനംതിട്ട∙ ദിശാസൂചിക ബോർഡ് ‘ദിശ തെറ്റി തറപറ്റി’ കിടക്കുന്നു. കോന്നി–ളാക്കൂർ–പൂങ്കാവ് റോഡിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് മാസങ്ങൾക്ക് മുൻപ് വാഹനം തട്ടി നാശോന്മുഖമായി റോഡ് വശത്ത് കിടക്കുന്നത്.
പുനലൂർ, പത്തനാപുരം, വകയാർ ഭാഗത്ത് നിന്നുൾപ്പെടെ എത്തുന്ന വാഹനയാത്രികർക്ക് പത്തനംതിട്ട, ചന്ദനപ്പള്ളി, കുമ്പഴ, മലയാലപ്പുഴ ഭാഗത്തേക്ക് ഗതാഗത കുരുക്കില്ലാതെ പോകാനുള്ള എളുപ്പ വഴിയാണിത്.
കൂടാതെ കോന്നി ഭാഗത്തു നിന്ന് എത്തുന്ന ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാത കൂടിയാണിവിടം. ശബരിമല, പത്തനംതിട്ട, കോന്നി, അടൂർ ഭാഗങ്ങളിലേക്ക് ദിശ കാണിക്കുന്ന ബോർഡാണ് തകർന്നു കിടക്കുന്നത്.
റോഡ് വശത്ത് ബോർഡ് കാണാത്തതിനാൽ കോന്നി ഭാഗത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ പൂങ്കാവ് കത്തോലിക്കാ പള്ളിയുടെ കവലയിൽ വാഹനം നിർത്തി വഴി ചോദിക്കുന്നത് ഗതാഗത കുരുക്കിനും അപകടത്തിനും ഇടയാക്കുന്നുണ്ട്. തകർന്നു കിടക്കുന്ന ബോർഡ് പുന:സ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ ചെയ്യണമെന്ന് വാഹന യാത്രികർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]