
കടപ്ര ∙ കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ അവഗണനയെ തുടർന്നു തകർച്ചയുടെ വക്കിലാണ്.
യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സ്കൂളിൽ ഹയർസെക്കൻഡറിക്കു മാത്രമാണ് സുരക്ഷിതമായ കെട്ടിമുള്ളത്. യുപി, ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം, മേൽക്കൂരയിൽനിന്നു സിമന്റ് അടർന്നു വീഴുന്ന നിലയിലാണ്.
ഇതിലാണ് 6 ക്ലാസുകൾ, ഓഫിസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ടർ ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നത്. കിഫ്ബി, എംഎൽഎ ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ അനുവദിച്ചിട്ടും വേണ്ട രീതിയിൽ വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രധാന കാരണം.
സിമന്റ് ഇളകി മേൽക്കൂര
ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം 1968 ൽ നിർമിച്ചതാണ്.
സാധാരണ ഇത്തരം കെട്ടിടങ്ങൾക്ക് 50 വർഷമാണ് കാലാവധി. ഇപ്പോൾ 57 വർഷം കഴിഞ്ഞു.
5 വർഷം മുൻപ് തന്നെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ സിമന്റ് ഇളകി വീണ് കമ്പി തെളിഞ്ഞുകാണാൻ തുടങ്ങിയതാണ്. അറ്റകുറ്റപ്പണിയല്ല കെട്ടിടം പൊളിച്ച് പുതിയത് നിർമിച്ചാൽ മാത്രമേ പരിഹാരമാകുകയുള്ളു.കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ചെങ്കിലും പരിഹാര നടപടികളെക്കുറിച്ച് തീരുമാനമായില്ല. ഇത്തവണ പ്രവേശനം തേടിയെത്തിയ പല കുട്ടികളും കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം വേറെ സ്കൂൾ തേടി പോയി.
വിനയോഗിക്കാത്ത ഫണ്ടുകൾ പലത്
സ്കൂൾ കെട്ടിടം നിർമിക്കാൻ കിഫ്ബിയിൽനിന്ന് 5 കോടി രൂപ, മാത്യു ടി.തോമസ് എംഎൽഎയുടെ ഫണ്ടിൽനിന്ന് 83 ലക്ഷം രൂപ, ഹൈസ്കൂൾ കെട്ടിടം അറ്റകുറ്റപ്പണിക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപ എന്നിവ അനുവദിച്ചിരുന്നു.
ഇതിൽ പദ്ധതിയിൽ 3 നിലയുണ്ടായിരുന്ന ഹയർസെക്കൻഡറി വിഭാഗം കെട്ടിടം പദ്ധതിയിൽ 2 നില മാത്രം പൂർത്തിയാക്കി. ഇതിന്റെ 5 കോടി രൂപയിൽ 1.4 കോടി രൂപയോളം ബാക്കിയുണ്ട്.
ഇത് ഇതുവരെ വിനിയോഗിച്ചിട്ടില്ല.
എംഎൽഎ അനുവദിച്ച 83 ലക്ഷം രൂപ മാസങ്ങൾക്കുശേഷം തിരികെ നൽകി. ഇപ്പോൾ ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയിൽ 9 ലക്ഷം തിരികെ നൽകി.
ബാക്കി, 21 ലക്ഷം രൂപയുടെ പണികൾ ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ല.സ്കൂളിലെ ഓഡിറ്റോറിയം പൊളിച്ചശേഷമാണ് എച്ച്എസ്എസ് വിഭാഗം കെട്ടിടം നിർമിച്ചത്. എംഎൽഎ ഫണ്ട് ഉപയോഗിക്കാതെ തിരികെ നൽകിയതിനു കാരണവും അധികൃതർ പറയുന്നില്ല. കിഫ്ബിയിലെ ബാക്കിയുള്ള ഒന്നരക്കോടിയോളം രൂപ ഉപയോഗിച്ചാൽ ഇപ്പോഴത്തെ തകർന്ന ഇരുനിലക്കെട്ടിടം പൊളിച്ചു പുതിയത് നിർമിക്കാൻ കഴിയും.
എന്നാൽ, ഇതിനും നടപടിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]