
കുറുപ്പന്തറ ∙ കുറുപ്പന്തറ– കല്ലറ റോഡിൽ കുറുപ്പന്തറ കടവ് ഭാഗത്തെ കുഴികളും വെള്ളക്കെട്ടും യാത്രക്കാർക്കു ദുരിതമാകുന്നു. അപകടങ്ങൾ പതിവായി മാറിയതോടെ റോഡിലെ കുഴിയെങ്കിലും നികത്തി കിട്ടാൻ വാഹനയാത്രക്കാരും നാട്ടുകാരും അധികൃതരുടെ കനിവ് കാക്കുന്നു.ഇടുക്കി, തേക്കടി, കമ്പം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു വിനോദ സഞ്ചാരികൾ കുമരകം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കു സഞ്ചരിക്കുന്ന റോഡാണിത്.
കനത്ത മഴയിൽ കടവ് ഭാഗത്തു വെള്ളക്കെട്ടുണ്ടാകുന്നതോടെ കുഴിയറിയാതെ യാത്രക്കാർ അപകടത്തിൽ പെടുകയാണ്. ചേർത്തല, കുമരകം ഭാഗത്തേക്കെത്തുന്ന റോഡ് കൃത്യമായി അറിയാത്ത യാത്രക്കാരുടെ വാഹനങ്ങൾ തോട്ടിൽ പതിക്കുന്നതും പതിവാണ്.
കുറുപ്പന്തറ കവല മുതൽ പുത്തൻ പള്ളി വരെ റോഡ് പലഭാഗത്തും തകർന്ന് കുഴികളായിട്ടു മാസങ്ങളായി. കൂടാതെ മഴയിൽ കടവ് ഭാഗത്ത് ഓട
നിറഞ്ഞ് റോഡിൽ രണ്ടടിയോളം വെള്ളം ഉയരുകയാണ്. വെള്ളക്കെട്ടു മൂലം ഇരുചക്ര വാഹനങ്ങൾക്കും കാൽനട
യാത്രക്കാർക്കും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിൽ മില്ല് ഭാഗം മുതൽ ചെളിവെള്ളം ഉയരുന്നതോടെ വെള്ളം താഴാൻ ഇരുചക്ര വാഹനയാത്രക്കാർ കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. പലരും ചെളിവെള്ളത്തിലൂടെ വസ്ത്രങ്ങൾ നനഞ്ഞു നടന്നും വാഹനങ്ങൾ തള്ളിയും ഒക്കെയാണ് യാത്ര ചെയ്യുന്നത്.
റോഡിലെ വളവിൽ ടൈലുകൾ ഇളകി വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ടോറസുകളും ടിപ്പർ ലോറികളും സർവീസ് ബസുകളും അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് റോഡിലൂടെ കടന്നു പോകുന്നത്. കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നതും അപകടത്തിന് ഇടയാക്കുന്നു.
വാഹനങ്ങൾ നിർത്തി സാവധാനം കടന്നു പോകുന്നതിനാൽ ഗതാഗത തടസ്സവും ഉണ്ടാകുന്നു.വർഷങ്ങളായി കടവ് ഭാഗത്ത് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടായി യാത്രാ തടസ്സം ഉണ്ടാവുകയാണ്. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനും റോഡിലെ കുഴികളടയ്ക്കാനും റോഡിൽ കുറച്ചു ഭാഗത്ത് ടൈൽ വിരിച്ചിരുന്നു.
ഈ ഭാഗവും മഴയിൽ ഇപ്പോൾ വെള്ളം കയറി മൂടുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]