
തിരുവനന്തപുരം∙ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച കേസിൽ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ കാരയ്ക്കാമണ്ഡപം സ്വദേശി ദസ്തക്കീർ, റസൽപുരം കിഴക്കുംകര പുത്തൻവീട് ജിത്തുഭവനിൽ ജിത്തു(21) , കൊല്ലം ഏഴുകോൺ പവിത്രേശ്വരം ബിജുഭവനിൽ ബിജു(43), വള്ളക്കടവ് മഠത്തിൽ ഹൗസിൽ ബിജു (30), കൊല്ലം കല്ലട
സ്വദേശി രാജീവ് (42) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ എറണാകുളം സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി കത്തികാട്ടി പണവും മൊബൈൽ ഫോണും അപഹരിച്ച കേസിലാണ് നടപടി. രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന യുവാക്കളാണ് സംഘത്തിന്റെ ഇരകൾ. തമ്പാനൂർ എസ്എച്ച്ഒ ജിജു കുമാറും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]