
ചെറിയനാട്∙ മന്ത്രിക്കും വേണ്ട, എംപിക്കും വേണ്ട, പഞ്ചായത്തിനും വേണ്ടാത്ത പാതയായി മാറി ചെറിയനാട് പഞ്ചായത്ത് 13, 14 വാർഡിൽ ഉൾപ്പെട്ട തേവലക്കുളം റോഡ്.വെള്ളക്കെട്ടുള്ള തേവലക്കുളം പാടശേഖരത്തിൽ കൂടി കടന്നു പോകുന്ന ഈ പാത 8 വർഷം മുൻപാണു ടാർ ചെയ്തത്.
അതിനു പിന്നാലെ ജലജീവൻ മിഷന്റെ പൈപ്പിടുന്നതിനായി റോഡിന്റെ വശം കുഴിച്ചു. പൈപ്പിട്ട
ശേഷം റോഡിലെ കുഴി നികത്താത്തും ടാറിങ്ങിലെ കാലപ്പഴക്കവും കാരണം റോഡിൽ വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ടു.ചില ഭാഗത്തു കാൽനട പോലും പറ്റാത്ത സ്ഥിതിയാണ്.3 വർഷം മുൻപ് ഈ പാതയിൽ പാചക വാതകം കയറ്റി വന്ന മിനിലോറി അപകടത്തിൽപെട്ട
സംഭവമടക്കം ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ചെറിയനാട് റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനുള്ള എളുപ്പമാർഗം കൂടിയാണു ഈ റോഡ്.ഇവിടത്തെ താമസക്കാരുടെ ഏകആശ്രയം കൂടിയാണു ഈ പാത. നാട്ടുകാർ മന്ത്രിയെയും എംപിയെയും പഞ്ചായത്ത് അധികൃതരെയും സമീപിച്ചിട്ടും ഈ പാതയിലെ വെള്ളക്കെട്ടുള്ള കുഴികളിൽ ഒരു കുട്ട മണ്ണുപോലും ഇന്നലെ വരെ ഇടാനായില്ല.ഈ പാതയുടെ 100 മീറ്റർ ഭാഗം റെയിൽവേയുടെ സ്ഥലമാണ്. ഇവിടെ ഇപ്പോഴും മൺറോഡും കുഴിയും മരങ്ങളുടെ വേരും നിറഞ്ഞു കിടക്കുകയാണ്.
കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള പാത എന്നു ഗതാഗത യോഗ്യമാകുമെന്നറിയാൻ നാട്ടുകാർക്കു ആഗ്രഹമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]