
ദില്ലി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി.ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിലുണ്ടായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖ അനുരാഗ് താക്കൂർ പുറത്ത് വിട്ടു.സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടർ പട്ടികയിലുണ്ട്.
സഫ്ദർജംഗ് റോഡിലെ നൂറ്റി നാൽപത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയും കള്ളവോട്ടിന് വേണ്ടിയുമാണ് കോൺഗ്രസ് ബഹളം വയ്ക്കുന്നതെന്നും അനുരാഗ് താക്കൂർ പരിഹസിചച്ചു.
1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് എന്നാൽ അതിന് മുൻപേ ഇവിടുത്തെ വോട്ടർ പട്ടികയിൽ സോണിയയുണ്ട് റായ്ബറേലിയിലെ കള്ള വോട്ടും ബിജെപി ചൂണ്ടിക്കാട്ടി.ഒരാൾക്ക് മൂന്ന് വോട്ടർ കാർഡെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.47 വോട്ടർമാർക്ക് ഒരു അഡ്രസാണ്.. രാഹുൽഗാന്ധി യുടെ മണ്ഡലത്തിലും കള്ളവോട്ടെന്ന് ബിജെപി ആരോപിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]