
അവിണിശേരി ∙ പഞ്ചായത്തിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ജനുവരി മുതൽ ജൂലൈ വരെയുള്ള സമയത്ത് പഞ്ചായത്തിൽ 68 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനെത്തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി കൊതുക് വളരുന്ന സാഹചര്യം നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ നോട്ടിസ് വഴി നൽകിയിരുന്നു.
നോട്ടിസിലെ നിർദേശങ്ങൾ അവഗണിച്ചതിനെത്തുടർന്ന് പഞ്ചായത്തിലെ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.ദേവദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് തോമസ്, ടി.എം.ലിനിത എന്നിവരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡെങ്കിപ്പനി, മറ്റു പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ആര്യ വിജയകുമാർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]