
ബൈസൺവാലി∙ ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ കാക്കാക്കട ജംക്ഷനു സമീപം ടെലിഫോൺ എക്സ്ചേഞ്ച് പടിയിൽ ഇന്നലെ വീണ്ടും വാഹനാപകടം.
ഇറക്കം ഇറങ്ങുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ റോഡിൽനിന്നു തെന്നി നീങ്ങി.
മതിൽക്കെട്ടിലേക്ക് ഇടിച്ചു കയറും മുൻപ് വാഹനം നിന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. കഴിഞ്ഞ ഒന്നിന് ചാെക്രമുടിക്കുടി ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട
കാർ 200 മീറ്ററോളം താഴെ കാെക്കയിലേക്കു പതിച്ചിരുന്നു. ജൂലൈ 19നും അപകടമുണ്ടായി.
2022ൽ നിർമാണം പൂർത്തിയാക്കിയ ശേഷം ഇതുവരെ നാൽപതിലധികം അപകടങ്ങളാണ് ഈ റോഡിലുണ്ടായത്.
11 പേർക്ക് ജീവൻ നഷ്ടമായി. കുത്തിറക്കവും കാെടുംവളവുകളും നിറഞ്ഞ ഗ്യാപ് മുതൽ കാക്കാക്കട
വരെയുള്ള 7 കിലോമീറ്ററിനുള്ളിലാണ് അപകടങ്ങളെല്ലാം.
റീബിൽഡ് കേരളയിലുൾപ്പെടുത്തി 146.67 കോടി രൂപ മുടക്കി നിർമിച്ച ചെമ്മണ്ണാർ മുതൽ ഗ്യാപ് വരെയുള്ള 29.9 കിലോമീറ്റർ റോഡിൽ ഈ 7 കിലോമീറ്റർ ഭാഗം അശാസ്ത്രീയമായാണ് നിർമിച്ചതെന്ന് ആക്ഷേപമുയർന്നിട്ടും പാെതുമരാമത്ത് വകുപ്പ് പരിശോധന പോലും നടത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. സമുദ്രനിരപ്പിൽനിന്ന് 7,200 അടി ഉയരത്തിലുള്ള ചാെക്രമുടി ഭാഗത്ത് റോഡ് നിർമിച്ചപ്പോൾ ശാസ്ത്രീയ പഠനങ്ങളാെന്നും നടത്തിയില്ല. ചെങ്കുത്തായ ഭാഗങ്ങളിൽ ചുരത്തിന്റെ മാതൃകയിലാണ് റോഡ് നിർമിക്കാറുള്ളതെന്ന് വിദഗ്ധർ പറയുന്നു.
ലഭിച്ച ഡിപിആർ അനുസരിച്ച് കരാറുകാർ നിർമാണം പൂർത്തിയാക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]