
ആറാട്ടുപുഴ∙ പെരുമ്പള്ളി ജംക്ഷനു വടക്ക് ഭാഗത്തു കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ ഒരു വർഷം മുൻപു സ്ഥാപിച്ച മണൽ ചാക്കുകൾ പൂർണമായും തകർന്ന നിലയിൽ. ശക്തമായ തിര അടിച്ചാണു മണൽ ചാക്കുകൾ തകർന്നത്.
ഇവ ഇവിടെ നിന്നു പൂർണമായും മാറ്റി പുതുതായി ജിയോ ബാഗുകൾ സ്ഥാപിച്ചില്ലെങ്കിൽ തീരദേശ റോഡ് തകരുന്ന അവസ്ഥയുണ്ടാകും. താൽക്കാലിക പ്രതിരോധ സംവിധാനം എന്ന നിലയിൽ ഗുണനിലവാരം ഇല്ലാത്ത ചാക്കുകൾ നിരത്തിയതിനാലാണു പെട്ടെന്നു തകർന്നതെന്നു നാട്ടുകാർ പറയുന്നു.
മണൽ ചാക്കുകൾ സ്ഥാപിച്ചു മാസങ്ങൾക്കു ഉള്ളിൽ തന്നെ ഇവ തകരുകയായിരുന്നു. പുതുതായി 300 മീറ്റർ ദൂരത്തു ജിയോ ബാഗുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ഈ പ്രദേശം ഉൾപ്പെടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]