
പയ്യന്നൂർ ∙ കുവൈത്തിൽ കുടുങ്ങിയ ഭുവനേശ്വരി രക്ഷണം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇടപെടലിനുത്തുടർന്ന് നാട്ടിലെത്തി. ഭുവനേശ്വരിയും അമ്മ ജ്യോതിയും കുടുംബവും ശ്രീരാഘവപുരം സഭായോഗം കരിവെള്ളൂരിൽ തയാറാക്കിയ സ്നേഹഭവനത്തിൽ താമസം തുടങ്ങും.
ആക്രിക്കച്ചവടം നടത്തി ജീവിക്കുന്ന ജ്യോതിയും പേരമക്കളും താമസിക്കുന്ന തായിനേരി വാടക വീടിന്റെ മേൽക്കൂര പാറിപ്പോയി പ്രയാസത്തിലായതു സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു ശ്രീരാഘവപുരം സഭായോഗം കുടുംബത്തെ സംരക്ഷിക്കാൻ തയാറാകുകയായിരുന്നു.
കരിവെള്ളൂരിലെ വീട്ടിൽ തൽക്കാലം താമസസൗകര്യം ഒരുക്കാനും തുടർന്ന് വീടും സ്ഥലവും ഒരുക്കിക്കൊടുക്കാനുമാണു പ്രവർത്തകർ സന്നദ്ധത പ്രകടിപ്പിച്ചത്.
ഏജന്റ് വഴി ജോലി തേടി കുവൈത്തിൽ പോയ ഭുവനേശ്വരി അവിടെ കുടുങ്ങുകയായിരുന്നു. പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോൾ അമ്മയും വേണമെന്ന ആഗ്രഹം മക്കൾ പ്രകടിപ്പിച്ചതോടെ ശ്രീരാഘവപുരം സഭായോഗത്തിന്റെ സാമൂഹിക ക്ഷേമ വിഭാഗം പ്രവർത്തകർ ഷിബു പരപ്പ വഴി രക്ഷണം ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടാണു ഭുവനേശ്വരിയെ നാട്ടിലെത്തിച്ചത്.
ജോലി തേടിപ്പോയി വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കുന്ന സന്നദ്ധസംഘടനയാണ് രക്ഷണം.
ട്രസ്റ്റിന്റെ പ്രവർത്തകരായ രാഘവൻ ആയമ്പാറ, അനൂപ് സുദേവൻ കൊല്ലങ്കോട്, ഹരീഷ്ബാബു കുന്നംകുളം തുടങ്ങിയവരുടെ ഇടപെടലിനെത്തുടർന്നാണ് ഒരാഴ്ചക്കകം ഭുവനേശ്വരിയെ നാട്ടിലെത്തിച്ചത്. കൊച്ചിയിൽ വിമാനമിറങ്ങിയ ഭുവനേശ്വരിയെ രാഘവപുരം സഭായോഗത്തിന്റെ എറണാകുളം ജില്ലാ ഭാരവാഹികളായ ചെങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരി, ഉഷ അന്തർജനം, ചന്ദ്രശേഖരൻ എടക്കാട്ടിൽ ഇല്ലം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കണ്ണൂരിൽ കുടുംബവും ശ്രീകാന്ത് ഭട്ടതിരി, ശ്യാമള എടമന, വി.ഐ.സുബ്രഹ്മണ്യൻ നമ്പൂതിരി, ശങ്കരൻ കൈതപ്രം എന്നിവരും ചേർന്നു ഭുവനേശ്വരിയെ സ്വീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]