
പീരുമേട് ∙ തോട്ടാപ്പുരയിലെ സീതയെ (42) കൊന്നതു കാട്ടാന തന്നെയെന്നു സ്ഥിരീകരിച്ചു പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ജൂൺ 13നു മീൻമുട്ടി വനത്തിലാണു സീത കാട്ടാനയാക്രമണത്തിൽ മരിച്ചത്.
സീതയുടെ ശരീരത്തിലെ പരുക്കുകളെപ്പറ്റി പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ സംശയം പ്രകടിപ്പിച്ചതു ഭർത്താവ് ബിനുവിനെ ആരോപണമുനയിൽ നിർത്തിയിരുന്നു. വനംവകുപ്പും സർജന്റെ നിലപാട് ഏറ്റുപിടിച്ചതോടെ ആശങ്കയിലായ ബിനുവിനും മക്കൾക്കും ആശ്വാസം പകരുന്നതാണു പൊലീസ് റിപ്പോർട്ട്.
കാട്ടാനയാക്രമണത്തിൽ സീതയുടെ ശരീരത്തിൽ ഉണ്ടായ പരുക്കുകളെപ്പറ്റി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.
ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ സീതയെ ഭർത്താവ് ബിനു താങ്ങിയെടുത്തു കൊണ്ടുവരുമ്പോൾ ഉണ്ടായതാണു കഴുത്തിലെ പരുക്കുകൾ. വാരിയെല്ലുകൾ ഒടിഞ്ഞതു കാട്ടാനയാക്രമണത്തിലാണ്.
ആക്രമണത്തിനു ദൃക്സാക്ഷികളായ ഭർത്താവ് ബിനുവിൻെയും മക്കളുടെയും മൊഴി രണ്ടു തവണയെടുത്തപ്പോഴും കാട്ടാന തുമ്പിക്കൈ കൊണ്ട് സീതയെ എടുത്തെറിഞ്ഞെന്ന മൊഴിയാണു ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
നഷ്ടപരിഹാരം: കോടതിയെ സമീപിക്കും
സീതയുടെ കുടുംബത്തിന് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക തേടി കോടതിയെ സമീപിക്കുമെന്നു പ്ലാക്കത്തടം ഊരൂമൂപ്പൻ കെ.കെ.രാഘവൻ പറഞ്ഞു.
5 ലക്ഷം രൂപ നൽകുമെന്ന് വനംവകുപ്പ് ആദ്യം അറിയിച്ചെങ്കിലും തുക നൽകിയിരുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]