
അമയന്നൂർ ∙ അമയന്നൂർ – താന്നിക്കപ്പടി റോഡിലെ കലുങ്ക് അപകടഭീഷണിയിൽ. കലുങ്കിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിലാണ്.
ഏതു നിമിഷവും പാലം നിലംപതിക്കാം. വീപ്പകളിൽ ബോർഡ് സ്ഥാപിച്ച് ഭാരവണ്ടികളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
ഓടകൾ നികന്നു പോയതിനാൽ വെള്ളക്കെട്ടും പതിവ്.
ഒരു മഴ പെയ്താൽ തന്നെ ദിവസങ്ങളോളം റോഡിൽ വെള്ളം കെട്ടിക്കിടക്കും. കൂടാതെ റോഡും പലഭാഗത്തും തകർന്ന നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അമയന്നൂർ ദർശന റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ കമ്മിറ്റി യോഗം അധികൃതർക്കു പരാതിയും നൽകി.
അതിനാൽ പ്രധാന റോഡിലെ കലുങ്കിനു വീതികൂട്ടുകയും ആവശ്യമായ ഓടകൾ നിർമിക്കുകയും വേണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]