
കൊല്ലം ∙ മലയാള മനോരമയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും ചേർന്നു വിദ്യാർഥികൾക്കായി നടത്തുന്ന കുട്ടി സ്മാർട്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവ്ദീപ് പബ്ലിക് സ്കൂളിൽ പി.സി.വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. കുട്ടികളിൽ ആരോഗ്യത്തെ സംബന്ധിച്ചുള്ള അവബോധം വളർത്തുക എന്നതു പ്രധാനമാണെന്നും നല്ല ശീലങ്ങൾ ചെറിയ പ്രായത്തിൽ തന്നെ തുടങ്ങാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണം, നല്ല ഉറക്കം, വ്യായാമം എന്നിവയെല്ലാം പിന്തുടരാൻ സാധിക്കണം.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു ഒട്ടേറെ നൂതനമായ പദ്ധതികൾ മലയാള മനോരമ ആവിഷ്കരിക്കുന്നുണ്ടെന്നും കുട്ടികൾക്കു വേണ്ടി നടപ്പാക്കുന്ന മികച്ച പദ്ധതിയാണു കുട്ടി സ്മാർട്ടെന്നും എംഎൽഎ പറഞ്ഞു.
നവ്ദീപ് പബ്ലിക് സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അരവിന്ദ് ക്ലീറ്റസ്, സ്കൂൾ ഡയറക്ടർ അശ്വിൻ ക്ലീറ്റസ്, മലയാള മനോരമ സർക്കുലേഷൻ മാനേജർ അരവിന്ദ്.കെ.ദേവസ്യ എന്നിവർ പ്രസംഗിച്ചു.
കുട്ടികളിലെ ആരോഗ്യകരമായ ഭക്ഷണ രീതികൾ, ടിവി, സമൂഹ മാധ്യമ ഉപയോഗം, ലഹരി, വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ജില്ലാ പ്രതിനിധികൾ ക്ലാസെടുത്തു. ഗവ.വിക്ടോറിയ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധനായ ഡോ.എം.റോയ്, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധ ഡോ. ഗോപിക നായർ എന്നിവരാണു ക്ലാസുകൾ നയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]