
കണിയാപുരം ∙ ഒരു കാലത്ത് രാജപാതയായിരുന്ന പള്ളിപ്പുറം തോന്നൽ ക്ഷേത്രം – മുഴിത്തിരിയാവട്ടം റോഡ് അധികൃതരുടെ അനാസ്ഥ മൂലം കാൽനട യാത്രയ്ക്കു പോലും പറ്റാത്ത അവസ്ഥയിൽ.
ദേശീയപാതയോടു ചേർന്ന് കിടക്കുന്ന അര കിലോമീറ്റർ ദൂരം വരുന്ന റോഡ് 30 വർഷമായി ദേശീയപാത അധികൃതരുടെ അനാസ്ഥയിൽ കിടക്കുകയാണ്. തോന്നൽ ദേവീ ക്ഷേത്രം മുതൽ മുഴിഞ്ഞിരിയാവട്ടം മുസ്ലിം ജമാഅത്ത് വരെ നീണ്ടു കിടക്കുന്ന റോഡ് ടാർ ഇളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. 5 ഫ്ലാറ്റുകളിൽ താമസിക്കുന്നവരും ക്ഷേത്രത്തിലും പള്ളിയിലും പോകുന്നവർ ഉൾപ്പെടെ ഈ പ്രദേശത്തെ ആളുകൾ വർഷങ്ങളായി യാത്രയുടെ കാര്യത്തിൽ പെടാപ്പാടു പെടുകയാണ്.
ചെറിയൊരു മഴ പെയ്താൽ തന്നെ റോഡ് വെള്ളക്കെട്ടിലാകും.
നിരവധി ബൈക്ക് യാത്രക്കാർക്കാണ് ഇവിടെ വെള്ളക്കെട്ടിൽ വീണു പരുക്ക് പറ്റുന്നത്. ഈ പാതയുടെ ഭാഗത്ത് രാജാവിന്റെ കാലത്ത് നിർമിച്ച ‘ഒറ്റു ചെക്കി പാലവും’ ഭാഗികമായി തകർന്ന നിലയിൽ ആണ്.
മുൻപ് പള്ളിപ്പുറം ദേശീയപാതയിൽ അപകടം ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചു വിടുന്നത് ഇതു വഴിയായിരുന്നു. ഹൈവേ വീതി കൂടിയതോടെ ദേശീയപാത അധികൃതർ തിരിഞ്ഞു നോക്കാതെയായി. റോഡ് സഞ്ചാരയോഗ്യം ആക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല.
ഇത്തരത്തിൽ ഉള്ള പല റോഡുകളും ദേശീയ പാത അധികൃതർ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഈ റോഡിന്റെ കാര്യത്തിൽ അതുമില്ല. അങ്ങനെ ചെയ്തെങ്കിൽ പഞ്ചായത്തിന്റെ ഫണ്ടോ എംഎൽഎ ഫണ്ടോ ഉപയോഗിച്ച് റോഡ് ടാർ ചെയ്ത് നന്നാക്കുമായിരുന്ന് എന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]