
കളൻതോട്∙ നൈറ്റ് പട്രോളിങ്ങിനിടെ അസാധാരണ ശബ്ദം കേട്ട് സംശയം തോന്നി പൊലീസ് സംഘം നടത്തിയ പരിശോധന പൊളിച്ചത് പുലർച്ചെ എടിഎം മെഷീൻ തകർത്തു പണം കൊള്ളയടിക്കാനുള്ള ആസൂത്രണ ശ്രമം. ഗ്യാസ് കട്ടർ, സിലിണ്ടർ, ലൈറ്റർ തുടങ്ങിയ ഉപകരണങ്ങളുമായി വൻ ആസൂത്രണത്തോടെയാണ് ബംഗാൾ ഗബീന്ദ്രപൂർ സ്വദേശിയായ മോഷ്ടാവ് ബാബുൽ ഹക് (26) എത്തിയത്.
പട്രോളിങ് സംഘത്തിലെ കുന്നമംഗലം എസ്ഐ എം.പ്രദീപ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രജിത്ത്, രാജേന്ദ്രൻ എന്നിവർ ശബ്ദം കേട്ട് എത്തിയപ്പോൾ ആദ്യം എടിഎം കൗണ്ടർ ഷട്ടർ പാതി താഴ്ത്തിയ നിലയിലായിരുന്നു. പൊലീസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഷട്ടർ പൂർണമായി അടയ്ക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് തുറന്ന് അകത്തു കടക്കുകയായിരുന്നു. അകത്തു കടന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.
9 മാസം മുൻപ് ആണ് പെയ്ന്റിങ് ജോലിക്ക് ബാബുൽ ഹക് കട്ടാങ്ങൽ എത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ എടിഎമ്മിൽ പണം നിറച്ചെന്നു ഉറപ്പാക്കിയ ഇയാൾ പുലർച്ചെ രണ്ടോടെ ഉപകരണങ്ങളുമായി മുഖം മൂടി ധരിച്ച് എടിഎം കൗണ്ടറിൽ എത്തി മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് പണം എടുക്കാൻ ആയിരുന്നു തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.19.88 ലക്ഷം രൂപയാണ് എടിഎമ്മിൽ ഇടപാടുകൾക്ക് ശേഷം ഉണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]