
തൃശൂർ ∙ 72,000 രൂപ കൈക്കൂലിയുമായി വിജിലൻസ് പിടികൂടിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കു 104 ദിവസം പിന്നിട്ട ശേഷം സസ്പെൻഷൻ.
തൃശൂർ ആർടി ഓഫിസിലെ എംവിഐമാരായ എ.പി. കൃഷ്ണകുമാർ, കെ.ജി.
അനീഷ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിട്ടും ഗതാഗത വകുപ്പ് അനങ്ങിയിരുന്നില്ല.
ഉടൻ സസ്പെൻഡ് ചെയ്യണമെന്ന വിജിലൻസിന്റെ ശുപാർശയും മൂന്നര മാസത്തോളം മുക്കിവച്ചു. ഏപ്രിൽ 30നു തൃശൂർ അയ്യന്തോളിൽ വിജിലൻസ് ഡിവൈഎസ്പി നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് എംവിഐമാരെയും ഒരു ഏജന്റിനെയും കൈക്കൂലിയുമായി പിടികൂടിയത്.
ഏജന്റിൽ നിന്ന് 7500 രൂപയും കണ്ടെടുത്തു.
ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ ചില ഡ്രൈവിങ് സ്കൂളുകൾ പിരിച്ചുനൽകിയ പണമാണ് ഇവരിൽ നിന്നു കണ്ടെടുത്തത് എന്നതിനാൽ മിന്നൽ പരിശോധനയുടെ ഇടക്കാല റിപ്പോർട്ടും സോഴ്സ് റിപ്പോർട്ടും വിജിലൻസ് ഡയറക്ടർ മേയ് 9നു സർക്കാരിനു നൽകി. ഇവരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന ശുപാർശ.
റിപ്പോർട്ട് അംഗീകരിച്ച അഡീഷനൽ ചീഫ് സെക്രട്ടറി ഗതാഗത വകുപ്പിനോടു മേൽനടപടിക്കു ശുപാർശ ചെയ്തു ജൂൺ 26നു കത്തു നൽകി.
എന്നിട്ടും ഗതാഗത വകുപ്പ് അനങ്ങിയില്ല. വീണ്ടും ഒന്നരമാസത്തോളം നടപടി മുക്കിവച്ചെങ്കിലും സംഭവം ചർച്ചയായതോടെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]