
വൈക്കം ∙ വടക്കേ നടയിൽ കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ ജലസംഭരണി ജനത്തിനു ഭീഷണിയാകുന്നു. സബ് റജിസ്ട്രാർ ഓഫിസ്, ജിഎസ്ടി ഓഫിസ് എന്നിവയ്ക്കു സമീപമാണ് ജല അതോറിറ്റിയുടെ ടാങ്ക് നിലനിൽക്കുന്നത്.
ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള ഈ ടാങ്ക് വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്നവർക്കും ഓഫിസുകളിലെ ജീവനക്കാർക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
നിലവിൽ കാടുകയറിയ ടാങ്കിനു മുകളിൽ പെയ്ത്തുവെള്ളം കെട്ടിനിന്ന് കൊതുകുശല്യവും രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. കാലപ്പഴക്കം ചെന്ന ടാങ്ക് പൊളിച്ചുനീക്കണമെന്ന് ബന്ധപ്പെട്ട് അധികൃതരോടു പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അയ്യർകുളങ്ങരയിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കും അപകട ഭീഷണിയിലാണെന്നാണ് നാട്ടുകാരുടെ ആരോപണം.
നിലവിൽ ഉപയോഗം ഇല്ലാത്തതും അപകടാവസ്ഥയിലായതുമായ ജലസംഭരണികൾ അടിയന്തരമായി പൊളിച്ചുനീക്കി ആശങ്ക ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]