
ചെറുവണ്ണൂർ ∙ കുണ്ടായിത്തോട് ചെറുവണ്ണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തകർച്ച ഭീഷണി നേരിട്ട കെട്ടിടത്തിലെ ആരോഗ്യ വിഭാഗങ്ങൾ പ്രവർത്തനം മാറ്റി.
പഴയ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്ത പശ്ചാത്തലത്തിൽ അധികൃതർ ഇടപെട്ടാണ് ആരോഗ്യ സേവനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയത്. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാഴ്ച പരിശോധന, ഫിസിയോ തെറപ്പി, കുട്ടികൾക്കുള്ള കൗൺസലിങ്, പാലിയേറ്റീവ് പരിചരണ സേവനങ്ങൾ എന്നിവ റഹ്മാൻ ബസാറിലെ ചെറുവണ്ണൂർ–നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
പഴയ കെട്ടിടത്തിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും പ്രവേശനം വിലക്കി കോർപറേഷൻ എൻജിനീയറിങ് വിഭാഗം ബോർഡ് സ്ഥാപിച്ചു.30 വർഷം മുൻപ് നിർമിച്ച കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ 2 വർഷമായി കെട്ടിടത്തിന് കോർപറേഷൻ ഫിറ്റ്നസ് നൽകിയിരുന്നില്ല.
പഴയ കെട്ടിടം പൊളിച്ചു നീക്കാൻ ആരോഗ്യ ഡയറക്ടറേറ്റും കോർപറേഷനും നിർദേശിച്ചിരുന്നെങ്കിലും സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തനം തുടരുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ചെറുവണ്ണൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ പഴയ കെട്ടിടം ഒഴിപ്പിക്കുന്ന നടപടി തുടങ്ങിയത്. ഇവിടെ പ്രവർത്തിച്ച ഫാർമസി, ഒപി ടിക്കറ്റ് കൗണ്ടർ, പൊതുജനാരോഗ്യ വിഭാഗം, കുടുംബക്ഷേമ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള കുത്തിവയ്പ്, മുറിവ് കെട്ടുന്ന സ്ഥലം എന്നിവ താൽക്കാലികമായി സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
15–ാം ധനകാര്യ കമ്മിഷന്റെ ഹെൽത്ത് ഗ്രാന്റ് ആയി 2023ൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് 5.5 കോടി രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യത്തോടെ പുതിയ കെട്ടിട
സമുച്ചയം നിർമിക്കാനായിരുന്നു കോർപറേഷൻ പദ്ധതി. പഴയ കെട്ടിടം പൊളിച്ചു നീക്കിയാകും പുതിയതു പണിയുക.
ഇതിനു മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെങ്കിലും നടപടികൾ നീളുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]