
മുതലമട ∙ ജനവാസ മേഖലയിലെത്തി കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു.
വെള്ളാരംകടവ് മേഖലയിലെ കൃഷിയിടങ്ങളിൽ എത്തിയ കാട്ടാനകൾ മാവ്, തോട്ടത്തിനു ചുറ്റുമുള്ള വേലി എന്നിവ നശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ മാനുകൾ ഇറങ്ങി മാവിന്റെ തോലുകൾ നശിപ്പിക്കുന്ന സ്ഥിതിയുണ്ട്.
നെല്ലിയാമ്പതി മലനിരയുടെ താഴ്വാരത്തെ മേച്ചിറ, സുക്കിരിയാൽ ഭാഗത്തെ ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പിന്റെ കൊല്ലങ്കോട് റേഞ്ച് ഓഫിസർ സനൂപിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി), റേഞ്ചിലെ ഉദ്യോഗസ്ഥർ, വനം വകുപ്പിലെ വാച്ചർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കാട്ടിലേക്കു തിരിച്ചു കയറ്റി.
മൂന്ന് ആനകളാണു മേച്ചിറയിലെ പാറമടയ്ക്കു സമീപത്തെ കുളത്തിന്റെ പ്രദേശത്തെത്തുകയും ജനങ്ങൾക്ക് ഭീതി സൃഷ്ടിക്കുകയും ചെയ്തത്. തുടർന്നു വനം വകുപ്പ് സംഘത്തിന്റെ നേതൃത്വത്തിൽ പമ്പ് ആക്ഷൻ ഗൺ, പടക്കം എന്നിവ ഉപയോഗിച്ചു കാടു കയറ്റിയത്.
വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സൗരവേലിക്കു മേലെ മരം തള്ളിയിട്ടും മറ്റുമാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. തമിഴ്നാട് അതിർത്തിയായ ചെമ്മണാംപതി മുതൽ എലവഞ്ചേരി പഞ്ചായത്തിലെ പോക്കാമട
വരെയുള്ള പ്രദേശത്ത് ഇരുപതോളം ആനകളെയാണ് മുൻപ് കണ്ടിരുന്നത്. ചിലയിടങ്ങളിൽ സൗരവേലി യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പ്രവർത്തിക്കാത്ത സ്ഥിതിയുണ്ടെന്നും കർഷകർക്കു പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]