
കൊയിലാണ്ടി ∙ റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറ് ഭാഗത്ത് വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ നടപടി തുടങ്ങി. രണ്ടായിരത്തിലധികം സ്ക്വയർ ഫീറ്റ് ഇടമാണ് റെയിൽവേ ഒരുക്കുന്നത്. പാലക്കാട് ഡിവിഷൻ ഓഫിസിൽ നിന്ന് ഉത്തരവ് എത്തിയതോടെ പ്രസ്തുത ഭാഗത്തുള്ള പാഴ്മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി.
പണം അടച്ച് വാഹനം പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിന്നു വരുന്ന യാത്രക്കാർ ഇരുചക്ര വാഹനങ്ങൾ മുത്താമ്പി റോഡിന്റെ ഇരുവശങ്ങളിലുമാണ് നിർത്തിയിടാറ്. കാൽനട
യാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ കളവ് പോകുന്നതും പതിവായിരുന്നു.
പടിഞ്ഞാറ് ഭാഗത്ത് പാർക്കിങ് യാഥാർഥ്യമാകുന്നതോടെ വാഹനങ്ങൾ സുരക്ഷിതമായി നിർത്താം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]