
കൊല്ലങ്കോട് ∙ ഊട്ടറയിൽ പുതിയ പാലം നിർമിക്കാനുള്ള പദ്ധതി നിർവഹണ റിപ്പോർട്ടിനു കിഫ്ബിയുടെ അനുമതി ഉടൻ ലഭിക്കുമെന്നു കെ.ബാബു എംഎൽഎ പറഞ്ഞു. കിഫ്ബി അധികൃതരോട് ഇക്കാര്യം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഗസ്റ്റിൽ തന്നെ പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്കു തുടക്കം കുറിക്കാൻ കഴിയുമെന്നും കെ.ബാബു എംഎൽഎ പറഞ്ഞു.
ഗായത്രിപ്പുഴയിൽ പുതിയ പാലം നിർമിക്കുന്നതിനു മുന്നോടിയായി കരാർ എടുത്ത കമ്പനിയുടെ പ്രതിനിധികൾക്കൊപ്പം പുതിയ പാലം നിർമിക്കേണ്ട പദ്ധതി പ്രദേശം സന്ദർശിച്ചതായിരുന്നു.
കൊല്ലങ്കോട് പഞ്ചായത്ത് അധ്യക്ഷൻ കെ.സത്യപാൽ ഒപ്പമുണ്ടായി.
പുതിയ പാലത്തിനായി കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ നൽകിയ റിപ്പോർട്ടിൽ ചില സംശയങ്ങൾ ഉന്നയിച്ചാണു കിഫ്ബി അന്തിമ അനുമതി നൽകാത്തത്. പദ്ധതി റിപ്പോർട്ടിൽ ഗായത്രിപ്പുഴയിൽ പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന വെള്ളപ്പൊക്കത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല.
കൂടാതെ പഴയ പാലവും പുതിയ പാലവും തമ്മിലുള്ള അകലവും കാണിച്ചിട്ടില്ല. കിഫ്ബിയുടെ ചോദ്യങ്ങൾക്കു പാലത്തിന്റെ ഡിസൈൻ തയാറാക്കിയ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് ലിമിറ്റഡിൽ (റൈറ്റ്സ്) നിന്നു വിശദാംശങ്ങൾ കോർപറേഷൻ തേടിയിട്ടുണ്ട്.
റ ൈറ്റ്സ് നൽകുന്ന മറുപടി കോർപറേഷൻ ഉടൻ തന്നെ കിഫ്ബിക്കു കൈമാറും. ഇതിനു ശേഷം പദ്ധതി നിർവഹണ റിപ്പോർട്ടിനു അംഗീകാരം നൽകുകയും പദ്ധതി അംഗീകരിച്ച കത്ത് കരാറുകാരനു നൽകുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്കായി പദ്ധതി ഓഫിസ് അടക്കം ആരംഭിക്കാനുള്ള നടപടികൾ കരാർ എടുത്ത കമ്പനി ആരംഭിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]