
കൂടരഞ്ഞി ∙ കൂമ്പാറ – കക്കാടംപൊയിൽ റോഡ് അപകടമേഖലയായിട്ടും സുരക്ഷ ഒരുക്കുന്നില്ലെന്നു പരാതി. ഏറെ എസ് വളവുകളും കുത്തനെ ഇറക്കവും ഉള്ള റോഡിൽ ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്.
എന്നാൽ ആവശ്യമായ അപകട സൂചനാ ബോർഡുകളോ മറ്റു മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ല.
വളവുകളിൽ സുരക്ഷ ഒരുക്കുന്നതിന് കൈവരികളും സ്ഥാപിച്ചില്ല. റോഡിലെ കൊടും വളവുകളിൽ നിന്ന് നിയന്ത്രണം വിട്ട് പല വാഹനങ്ങളും താഴേക്ക് പതിച്ച് അടുത്ത കാലത്തും അപകടം ഉണ്ടായിട്ടുണ്ട്.
സംരക്ഷണ ഭിത്തി ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. ചില വളവുകളിൽ റോഡിന്റെ സൈഡ് ഇടിഞ്ഞ് അപകടനിലയിലാണ്.
ടൂറിസ്റ്റ് മേഖല ആയതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. റോഡ് പരിചയം ഇല്ലാത്തവർ അപകടത്തിൽപെടുകയാണ്.
ഇതിനു പരിഹാരം ഉണ്ടാക്കി റോഡ് സുരക്ഷിതമാക്കണം എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
അടിയന്തര നടപടി വേണം: ആർജെഡി
കൂടരഞ്ഞി ∙ കക്കാടംപൊയിൽ റോഡിലെ അപകടം കുറയ്ക്കാൻ പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർജെഡി കക്കാടംപൊയിൽ വാർഡ് സമ്മേളനം ആവശ്യപ്പെട്ടു.വാർഡ് കമ്മിറ്റി പ്രസിഡന്റ് ബെന്നി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, സോളമൻ മഴുവഞ്ചേരിൽ, തങ്കച്ചൻ ചീങ്കല്ലേൽ, ജോർജ് ചന്ദ്രൻകുന്നേൽ, വിൽസൺ പ്ലാമൂട്ടിൽ, വർഗീസ് കോട്ടക്കൽ, ക്ലീറ്റൻസ് പൂവത്തിനാൽ, റെജി ഊന്നനാൽ, ജോർജ് തോട്ടത്തിൽ, ജിന്റോ കൊച്ചുവേലിക്കകത്ത്, ബിനു വട്ടപാറയിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]