
കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴയിൽ ചെളിക്കുളമായി ബസ് സ്റ്റാൻഡ്. മഴക്കാലത്തു ചെളി, വേനൽക്കാലത്തു പൊടി– രണ്ടായാലും ദുരിതം ജനത്തിന്.
ഈ ദുരിതത്തിനും ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പരിഹാരം കാണേണ്ടവർ നിസ്സംഗത തുടരുന്നു.
പുതിയ ബസ് സ്റ്റാൻഡ് പദ്ധതിയും ആശങ്കയിലാണ്. ജനങ്ങളുടെ പ്രധാന ആവശ്യമാണു ബസ് സ്റ്റാൻഡ്.
നിലവിൽ കാഞ്ഞിരപ്പുഴ ഡാം, ഉദ്യാനം എന്നിവിടങ്ങളിലെത്തുന്ന സ്വകാര്യ ബസുകൾ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ചെളി നിറഞ്ഞ പാതയിലാണു തിരിക്കുന്നത്.
പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. കെഎസ്ആർടിസി ഉൾപ്പെടെ ഒട്ടേറെ ബസുകളാണ് ഈ സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.
മലയോരമേഖലയായ കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പാലക്കയം മേഖലകളിൽ നിന്നുള്ളവരെല്ലാം ബസ് ഗതാഗതത്തെ ആശ്രയിക്കുന്നവരാണ്. ജനകീയ ആവശ്യം ഉയർന്നതിനെ തുടർന്നു മുൻപു ബസ് സ്റ്റാൻഡിനു സ്ഥലം കണ്ടെത്താനുള്ള നടപടികൾ നടന്നെങ്കിലും വിജയിച്ചില്ല.
എന്നാൽ അണക്കെട്ട് പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി രണ്ടു വർഷം മുൻപു ബസ് സ്റ്റാൻഡ് നിർമാണത്തിന് 1.50 കോടി നീക്കിവച്ചെങ്കിലും ഇതും എങ്ങുമെത്തിയില്ല.
ഇതിനിടെ അണക്കെട്ടിനോടു ചേർന്നുള്ള ജലസേചനവകുപ്പിന്റെ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പുതിയ വിനോദസഞ്ചാര പദ്ധതിയിൽ ബസ് സ്റ്റാൻഡിനായി കണ്ടെത്തിയ സ്ഥലവും ഉൾപ്പെട്ടതോടെ ബസ് സ്റ്റാൻഡ് പദ്ധതിക്കും മങ്ങലേറ്റു. എന്നാൽ ഇവിടെ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നാണു ടൂറിസം കരാർ കമ്പനി ജലസേചന വകുപ്പ് അധികൃതരെ അറിയിച്ചിട്ടുള്ളത്.
ഇതിൽ ബസുകൾ നിർത്തിയിടാനും യാത്രക്കാരെ കയറ്റാനുമുള്ള അനുമതി ലഭിക്കുമോ എന്നു കണ്ടറിയണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]