
ബദിയടുക്ക ∙ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തെരുവുനായ പ്രസവിച്ചതോടെ യാത്രക്കാർക്ക് അകത്തു കയറി വിശ്രമിക്കാനോ പരിസരത്തേക്കു പോകാൻ പറ്റാത്ത സ്ഥിതി.കാന്തലം ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണു നായ പ്രസവിച്ചത്. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലാണ് ഈ ബസ് കാത്തിരിപ്പുകേന്ദ്രം.
കാത്തിരിപ്പുകേന്ദ്രത്തിലേക്ക് എത്തുന്നവരെയെല്ലാം നായ കുരച്ചെത്തി ഓടിച്ചു വിടുകയാണ്. കാത്തിരിപ്പുകേന്ദ്രത്തിന്റെ രണ്ടു മുറികളിൽ ഒന്നിലാണു നായ പ്രസവിച്ചത്.
മഴയായതിനാൽ കൂടുതൽപേരും ബസ് കാത്തിരിപ്പു കേന്ദ്രത്തിനകത്താണു ബസ് കാത്തിരിക്കുന്നത്. എന്നാലിപ്പോൾ നായ കുരച്ചെത്തുന്നതിനാൽ പരിസരത്തേക്കു പോകാനാവാത്ത സ്ഥിതിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]