
പുൽപള്ളി ∙ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മുന്നൊരുക്കമായി ജില്ലയിൽ ഹെലിപാഡുകളും ഷെൽട്ടർഹോമുകളും നിർമിക്കാൻ തീരുമാനം. മുണ്ടക്കൈ,ചൂരൽമല ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് 5 ഹെലിപാഡുകളും ആവശ്യമായ സ്ഥലങ്ങളിൽ ഷെൽട്ടർഹോമുകളും നിർമിക്കാൻ തീരുമാനമായത്.പ്രകൃതിദുരന്തങ്ങളിൽ ജില്ല ഒറ്റപ്പെട്ടാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുകയും ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുകയുമാണ് ലക്ഷ്യം.കൊളവള്ളി, ബത്തേരി, തവിഞ്ഞാൽ, അമ്പലവയൽ, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് ഹെലിപാഡ് നിർമാണത്തിന് ശുപാർശയുള്ളത്.
കബനിപ്പുഴയോരത്ത് പഞ്ചായത്ത് അധീനതയിലുള്ള സ്ഥലമാണ് പരിഗണിക്കുന്നത്.
30 ഏക്കറിലധികം ഭൂമി പഞ്ചായത്ത് അധീനതയിലുണ്ട്. കൂടാതെ 33 ഏക്കർ സ്ഥലം വനംവകുപ്പിന്റെ ഉടമസ്ഥതയിലും ഇവിടെയുണ്ട്. കലക്ടറുടെ നിർദ്ദേശപ്രകാരം ഭൂമി വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അറിയിച്ചു.
മരാമത്ത് വകുപ്പ് വിഭാഗം ജിയോടാഗിങും മണ്ണുപരിശോധനയും നടത്തി.ഹെലിപാഡ് നിർമാണത്തിന് ഈസ്ഥലം ഏറെ അനുയോജ്യമാണെന്നും കർണാടകയിൽ നിന്ന് എളുപ്പം എത്താവുന്ന സാഹചര്യമുണ്ടെന്നും അധികൃതർ വിലയിരുത്തി.
കൊളവള്ളിയിൽ നിന്ന് ഇവിടേക്കുള്ള റോഡ് നവീകരിക്കാനും ശുപാർശ നൽകിയിട്ടുണ്ട്. പെരിക്കല്ലൂരിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് വിട്ടുനൽകിയതിനുശേഷമുള്ള സ്ഥലമാണ് ഷെൽട്ടർഹോം നിർമാണത്തിന് നൽകിയത്.60 സെന്റ് സ്ഥലത്ത് 100 പേർക്ക് താമസിക്കാൻ കഴിയുംവിധത്തിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിക്കും. 3.5 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.പ്രളയകാലത്ത് കബനി കരകവിയുമ്പോൾ പുനരധിവാസ പ്രവർത്തനങ്ങൾക്കും ഈകേന്ദ്രം ഉപയോഗിക്കാനാവും.
പുഴയോരത്തുകാരെ ഇപ്പോൾ സ്കൂളുകളിലേക്കാണ് മാറ്റുന്നത്. ഇതു കാരണം സ്കൂളുകളുടെ പ്രവർത്തനം മുടങ്ങുന്ന പതിവുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]