
ഇരിട്ടി ∙ ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള ഓപ്പറേഷൻ ഗജമുക്തി പദ്ധതിയുടെ രണ്ടാംദിനത്തിൽ തുരത്താനായത് ഒരാനയെ. ജനങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്ന മോഴയാനെയ തുരത്താനായി 3 മണിക്കൂറോളം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ദൗത്യസംഘത്തെ വെട്ടിച്ചു മോഴയാന ഒളിച്ചു. തുടർന്ന് 3 ആനകളടങ്ങിയ സംഘത്തെ ഏറെ നേരം ഓടിച്ചെങ്കിലും 2 എണ്ണം തിരിഞ്ഞോടി.
ഇതിൽ ഒരു കൊമ്പനെയാണ് ഇന്നലെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്താനായത്. ഇതോടെ 2 ദിവസമായി കാട് 10 ആനകളെ കാട് കയറ്റി.
ഇന്നലെ ബ്ലോക്ക് 2ൽ കണ്ടെത്തിയ മോഴയാനയെ പെപ്പർ കുന്ന്, സ്പിങ്കാ റോസ് വഴി നിരന്നപറ എത്തിച്ചെങ്കിലും പൊട്ടിയമല ഭാഗത്തേക്കു തിരിഞ്ഞു രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പുനരധിവാസ മേഖലയിൽപെട്ട ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്തു തമ്പടിച്ച 3 സംഘത്തെ ഓടിച്ചു.
ഇതിൽ 2 ആനകൾ വഴി മാറി ഓടിരക്ഷപ്പെട്ടെങ്കിലും ഒരു കൊമ്പനാനയെ ഓടച്ചാൽ നിർമിച്ച പുതിയ സോളർവേലി കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് വിട്ടു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ‘ഓപ്പറേഷൻ ഗജമുക്തി’ ഇന്നും നാളെയും തുടരും.
പടക്കം പൊട്ടിച്ചും യന്ത്ര അറക്കവാൾ പ്രവർത്തിപ്പിച്ചും നടത്തുന്ന തുരത്തലിനിടെ ഇന്നലെയും പലതവണ ആനകൾ ദൗത്യസംഘത്തിനു നേരെ തിരിഞ്ഞു.
കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, തോലമ്പ്ര ഫോറസ്റ്റർ സി.കെ.മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ 35 വനപാലകരും 10 ആറളം ഫാം ജീവനക്കാരും അടങ്ങുന്ന സംഘമാണ് ഇന്നലെ ആനതുരത്തൽ നടത്തിയത്. പൊലീസ്, റവന്യു, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംഘങ്ങളും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]