
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജികളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ
കുഴൽമന്ദം ∙ ഗവ.
മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 12 വരെ നടക്കും. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് polyadmission.org എന്ന വെബ്സൈറ്റ് വഴിയോ കോളജിൽ നേരിട്ടെത്തിയോ അപേക്ഷിക്കാം.
ഫോൺ: 8547005086.
ഗവ. ഐടിഐയിൽ സീറ്റ് ഒഴിവ്
മലമ്പുഴ ∙ ഗവ.
ഐടിഐയിൽ മെട്രിക്– നോൺ മെട്രിക് ട്രേഡുകളിൽ വനിതകൾക്കു സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. മെട്രിക് ട്രേഡിൽ മെഷിനിസ്റ്റ്, ടർണർ, മെക്കാനിക്, ട്രാക്ടർ എന്നിവയിലും നോൺ ട്രേഡിൽ വയർമാൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, വുഡ് വർക്ക് ടെക്നിഷ്യൻ എന്നിവയിലുമാണ് ഒഴിവ്.
19നു മുൻപായി അപേക്ഷിക്കണം. ഫോൺ: 0491 2815161.
അഡ്മിഷൻ ആരംഭിച്ചു
വടക്കഞ്ചേരി∙ ഭാരത് സേവക് സമാജിന്റെ 2025-26 വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ മോണ്ടിസോറി പ്രീ- പ്രൈമറി ടീച്ചർ ട്രെയ്നിങ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്എസ്എൽസി, പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.പ്രായപരിധിയില്ല.
വിവരങ്ങൾക്ക് ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക. ഫോൺ.
9744450728, 9847028408.
കൂടിക്കാഴ്ച നാളെ
ഒറ്റപ്പാലം ∙ എൻഎസ്എസ് ട്രെയ്നിങ് കോളജിൽ മലയാളം എംഎഡ് പഠനത്തിന് എസ്ടി സംവരണ വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്കു പ്രവേശനത്തിനു നാളെ രാവിലെ 11നു രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണു നിയമനം.
വിവരങ്ങൾക്ക്: 9496354916. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]