
വൈക്കം (കോട്ടയം) ∙ വൈക്കം – എറണാകുളം റോഡിൽ ചെമ്പിൽ ഓടുന്ന കാറിനു തീപിടിച്ചു. കാറിനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ കാർ നിർത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി എട്ടരയോടെ ചെമ്പ് പെട്രോൾ പമ്പിനു മുന്നിലായിരുന്നു സംഭവം. ടിവി പുരം സ്വദേശികളായ ശിവദാസൻ, ഭാര്യ മാലതി, മകൻ ഷാരോൺ എന്നിവർ സഞ്ചരിച്ച കാറാണ് കത്തിയത്.
ഷാരോൺ ആണ് കാർ ഓടിച്ചിരുന്നത്.
തൃപ്പൂണിത്തുറയിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറിൽ നിന്നു പുക ഉയരുന്നതു കണ്ട് പെട്ടെന്നു നിർത്തി പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ തീപടർന്നു പിടിച്ചു.
തൊട്ടുപിന്നാലെ ഇന്ധനം നിറച്ച ടാങ്കർ ലോറി വന്നതും കാർ കത്തിയത് പെട്രോൾ പമ്പിനു മുന്നിലായതും ഓടിക്കൂടിയവരെ ഭയപ്പെടുത്തി. നിമിഷങ്ങൾക്കുള്ളിൽ വൈക്കത്തു നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
സംഭവത്തെ തുടർന്ന് വൈക്കം – എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വാതക ചോർച്ച ഉണ്ടായതാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]