
ശാന്തൻപാറ∙ മൂന്നാർ–കുമളി സംസ്ഥാനപാതയിലെ ശാന്തൻപാറ ചന്നക്കട പാലത്തിന്റെ പുനർനിർമാണത്തിന് 7 പതിറ്റാണ്ടിന് ശേഷം ഫണ്ട് അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. എസ്എച്ച് 19 എന്നറിയപ്പെടുന്ന പാതയിലെ ഏറ്റവും പഴക്കമുള്ള പാലമാണിത്.
1952ന് മുൻപ് നിർമിച്ച പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരുന്നു. ഭാരവാഹനങ്ങളുൾപ്പെടെ വീതി കുറഞ്ഞ പാലത്തിൽനിന്ന് താഴെ പുഴയിലേക്ക് പതിച്ച സംഭവങ്ങളുമുണ്ട്.
വർഷങ്ങൾക്ക് മുൻപ് പാലത്തിന്റെ കൈവരികൾ ബലപ്പെടുത്തിയത് മാത്രമാണ് ഏക നവീകരണം.
മൂന്നാർ–കുമളി റോഡ് വീതി കൂട്ടി നിർമിച്ചെങ്കിലും പാലം പഴയ അവസ്ഥയിൽത്തന്നെ. കഴിഞ്ഞ വർഷം എം.എം.മണി എംഎൽഎ ഇടപെട്ട് പാലം നിർമിക്കാൻ 2.32 കോടി രൂപ അനുവദിച്ചു.
ടെൻഡർ പൂർത്തിയാക്കി നിർമാണ ജോലികൾ ആരംഭിക്കുകയും പാലത്തിന്റെ 2 ഭാഗത്തു നിന്നും മണ്ണ് നീക്കുകയും ചെയ്തു. എന്നാൽ ആഴ്ചകളായി നിർമാണ ജോലികൾ നിർത്തി വച്ചിരിക്കുകയാണ്.
അടുത്ത മഴക്കാലത്തിന് മുൻപ് പാലം തുറന്നു നൽകാൻ അധികൃതർ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]